ഭാഷ | റഷ്യൻ |
സംവിധാനം | Andrey Volgin |
പരിഭാഷ | യു എ ബക്കർ പട്ടാമ്പി |
ജോണർ | വാർ/ആക്ഷൻ |
യുഗോസ്ലാവിയയിലെ ബോംബാക്രമണത്തിന് ശേഷം, കൊസോവോ പ്രവിശ്യയിലെ സ്ലാറ്റിന വിമാനത്താവളം പിടിച്ചെടുക്കാൻ, 1999 മാർച്ച് 24-ന് റഷ്യൻ-സെർബിയൻ സൈന്യങ്ങൾ സംയുക്തമായി, യൂനസ്-ബെക് യെവ്കുറോവിന്റെ നേതൃത്വത്തിൽ ഒരു സൈനിക നീക്കം നടത്തുകയുണ്ടായി. ഈ സംഭവത്തെ അടിസ്ഥാനമാക്കി Andrey Volgin സംവിധാനം ചെയ്ത ചിത്രമാണ് ദി ബാൾക്കൻ ലൈൻ. ക്യൂബൻ മിസൈൽ അക്രമണങ്ങൾക്ക് ശേഷം റഷ്യയും പടിഞ്ഞാറൻ ദേശങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവുമധികം വഷളാവാൻ വഴിവച്ച ഒരു നീക്കം ആയിരുന്നു ഇത്.
20th Century Fox -ന്റെ ബാനറിൽ, ചിത്രത്തിനാസ്പദമായ സംഭവങ്ങളുടെ ഇരുപതാം വാർഷികത്തിന് മൂന്ന് ദിവസം മുൻപ്, 2019 മാർച്ച് 21 ന് ഈ ചിത്രം റിലീസ് ചെയ്തു. 3.6 ദശലക്ഷം ഡോളർ ആയിരുന്നു ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. ബോക്സ്ഓഫീസിൽ 5.85 ദശലക്ഷം ഡോളർ നേടി ചിത്രം വിജയം നേടി. യുദ്ധം പ്രമേയമാക്കിയ റഷ്യൻ ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ ഒരു ആവേശമാണ്. ഓരോ സെക്കൻഡിലും പ്രേക്ഷകന് രോമാഞ്ചം ഉണർത്തുന്ന കാഴ്ചകളാവും സംവിധായകൻ മുന്നിലേക്ക് ഇട്ടു തരിക. വളരെ മികച്ച ആക്ഷൻ രംഗങ്ങളും അതിലും മികച്ച ശബ്ദമിശ്രണവും ഈ ചിത്രത്തെ ഒരു അതിഗംഭീര ദൃശ്യാനുഭവം ആക്കി മാറ്റുന്നു.