ദി ബഫല്ലോ ബോയ് (The Buffalo Boy) 2004

മൂവിമിറർ റിലീസ് - 20

പോസ്റ്റർ : ശ്രീകാന്ത് കെ കൊട്ടാരത്തിൽ
ഭാഷ വിയറ്റ്നാമീസ്
സംവിധാനം Nguyễn Võ Nghiêm Minh
പരിഭാഷ ജ്യോതിഷ് സി
ജോണർ ഡ്രാമ/കമിംഗ് ഓഫ് ഏജ്

6.9/10

രണ്ട് മഹാപ്രളങ്ങളുടെ നടുക്കുന്ന അനുഭവമുള്ളവരാണ് നമ്മൾ മലയാളികൾ, വർഷത്തിലെ മുക്കാൽ ഭാഗത്തോളം പ്രളയമെന്ന മഹാമാരിയോട് പോരാടുന്ന ഒരു ഗ്രാമത്തിന്റെ നേർസാക്ഷ്യമാണ് ഈ സിനിമ .. ഉറ്റവരുടെ മരണശേഷം മൃതദേഹം പോലും മറവു ചെയ്യാൻ കഴിയാതെ, കരഭാഗം തേടിനടക്കുന്ന ഒരു പറ്റം കർഷകരുടെ കഥ…

ദി ബഫല്ലോ ബോയ് എന്ന ചലച്ചിത്രം Nguyễn Võ Nghiêm Minh എന്ന സംവിധായകന്റെ സിനിമാറ്റിക് മാസ്റ്റർപീസ് ആണെന്ന് തന്നെ പറയാം.
1940 കാലഘട്ടത്തിലെ തെക്കൻ വിയറ്റ്നാമിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു ഗ്രാമത്തെ ചുറ്റിയാണ് കഥ നടക്കുന്നത്. വെള്ളപ്പൊക്കം കാരണം ദുരിതത്തിലായ തന്റെ കുടുംബത്തിന്റെ ആകെയുള്ള ആശ്രയമായ രണ്ട് പോത്തുകൾക്ക് ആഹാരം കണ്ടെത്താൻ കിം ഇറങ്ങിത്തിരിക്കുന്നു. പുൽമേടുകൾ തേടി പോകുന്ന ഒരു കൂട്ടത്തിനൊപ്പം ചേരുന്ന കിമ്മിന് വേറിട്ട പല അനുഭവങ്ങളിലൂടെയും കടന്നു പോകേണ്ടി വരുന്നുണ്ട്. സിനിമയുടെ നിർമാണത്തിലായാലും കഥയിലായാലും, അതിജീവനത്തിനായുള്ള മനുഷ്യന്റെ പരിശ്രമങ്ങളിലേക്കും അതിലുണ്ടാവുന്ന പ്രയാസങ്ങളിലേക്കും കണ്ണ് തുറപ്പിക്കുന്ന ഒരു ചിത്രമാണ് ദി ബഫല്ലോ ബോയ്.

ഒരു മില്യൺ ഡോളറിലും താഴെ ചിലവിൽ പൂർണമായും വിയറ്റ്നാമിലെ വെള്ളപ്പൊക്ക സമയത്ത് 300 പോത്തുകളെയും അഭിനേതാക്കളെയും അണിനിരത്തി കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിക്കാതെ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചലച്ചിത്രം, അറുപതോളം രാജ്യാന്തര ചലച്ചിത്ര മേലകളിൽ പ്രദർശിപ്പിക്കുകയും, നിരവധി പുരസ്കാരങ്ങൾ നേടുകയും, അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

നിലവാരമുള്ള ചലച്ചിത്രങ്ങൾ തേടുന്ന സിനിമാ ആസ്വാദകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ദി ബഫല്ലോ ബോയ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ