ഭാഷ | ഇംഗ്ലീഷ്, കന്റോണീസ്, മാൻഡറിൻ |
സംവിധാനം | Rob Minkoff |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/ഫാന്റസി |
റോബ് മിൻ കോഫിൻ്റെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ആക്ഷൻ/അഡ്വഞ്ചർ മൂവിയാണ് “The Forbidden Kingdom” (വിലക്കപ്പെട്ട സാമ്രാജ്യം)
വർത്തമാനകാല അമേരിക്കയിലെ സൗത്ത് ബോസ്റ്റണിൽ മാർഷൽ ആർട്ട്സിൽ കമ്പമുള്ള ജേസൺ എന്ന യുവാവിന് ഒരു കടയിൽ വച്ച് തൻ്റെ ഇഷ്ട സിനിമകൾ തിരയുന്നതിനിടയിൽ സവിശേഷതയുള്ള ഒരു മാന്ത്രിക ദണ്ഡ് ലഭിക്കുന്നു. കടയുടമയുടെ അഭ്യർത്ഥന മാനിച്ച് ആയുധത്തിൻ്റെ യഥാർത്ഥ ഉടമയ്ക്ക് അത് തിരിച്ചേൽപ്പിക്കാൻ പോവുന്നതിനിടയിൽ മോഷ്ടാക്കളായ ബുള്ളികളുമായി സംഘട്ടനമുണ്ടാവുന്നു. എന്നാൽ ആയുധത്തിൻ്റെ ശക്തിയാൽ അപ്രതീക്ഷിതമായി അവൻ ടൈം ട്രാവൽ ചെയ്ത്, പുരാതന ചൈനയിലെ ടാങ് രാജവംശത്തിൻ്റെ കാലത്തുള്ള ഒരു മിസ്റ്റിക്കൽ കിങ്ഡത്തിൽ എത്തിച്ചേരുന്നു. അവിടെ വച്ച് പരിചയപ്പെട്ട മാർഷൽ ആർട്ട്സ് ഗുരുവിൽ നിന്നും,500 വർഷമായി ജേഡ് വാർലോഡിൻ്റെ തടവിൽ കൽ പ്രതിമയായി നിലകൊള്ളുന്ന വാനര രാജാവിന് ആയുധം തിരിച്ചെത്തിച്ച് മോചനം നൽകാനുള്ള രക്ഷകനാണ് താനെന്നും അത് ചെയ്യാതെ ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നും അറിയുന്നു. അവൻ്റെ ദൗത്യം സഫലമാവുമോ? അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ ഒരു യാത്ര.
ലോകമെമ്പാടും ആരാധകരുള്ള മാർഷൽ ആർട്ട്സ് ഇതിഹാസങ്ങളായ ജാക്കിചാനും, ജെറ്റ്ലീയും ഒന്നിക്കുമ്പോൾ അതൊരു വിഷ്വൽ ട്രീറ്റുതന്നെയാവും. ആക്ഷനോടൊപ്പം, കോമഡിയും, ഫാൻ്റസിയും ഒത്തുചേർന്ന മികച്ച ദൃശ്യാനുഭവം.