ഭാഷ | ഡച്ച്, ഇംഗ്ലീഷ് |
സംവിധാനം | Matthijs van Heijningen Jr |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | വാർ/ഡ്രാമ |
രണ്ടാംലോക മഹായുദ്ധത്തിലെ ചില സംഭവവികാസങ്ങളെ ആസ്പദമാക്കി 2020ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഡച്ച് മൂവിയാണ് ദി ഫോർഗോട്ടൻ ബാറ്റിൽ. 1944ലെ ജർമ്മൻ അധിനിവേശ സീലാന്റിൽ നടക്കുന്ന വിമോചന സമരങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. വ്യോമാക്രമണത്തിൽ ജെറ്റിന് തീപിടിച്ച് ക്രാഷ് ലാന്റിങ് ചെയ്യേണ്ടി വന്ന “വിൽ” എന്ന സൈനികന്റെയും, വിമോചന സമരത്തിലൂടെ ആക്രമണത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജർമ്മൻ അറസ്റ്റു ചെയ്‌ത അനുജനെ രക്ഷിക്കാൻ ശ്രമിക്കുന്ന ടിയോൻ എന്ന പെൺകുട്ടിയുടെയും, ഒട്ടുമേ താൽപ്പര്യമില്ലാതെ നാസികൾക്കൊപ്പം പരിഭാഷകനായി സേവനം അനുഷ്‌ടിക്കുന്ന മരിനസിന്റെയുമൊക്കെ കഥയാണ് ഈ ചിത്രം. യുദ്ധത്തിന്റെ മൂന്ന് വ്യത്യസ്ത മുഖങ്ങൾ ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ വരച്ചു കാട്ടുകയാണ് സംവിധായകൻ. മികച്ച സൗണ്ട് മിക്‌സിങ്, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവ സിനിമയെ നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്.