ദി ഫൈവ് ഡെവിൾസ്
( The Five Devils ) 2022

മൂവി മിറർ റിലീസ് • 570
ഭാഷ ഫ്രഞ്ച്
സംവിധാനം Léa Mysius
പരിഭാഷ അനൂപ് പി സി
ഴോൺറെ മിസ്റ്ററി/ഡ്രാമ
Rating IMDb 6.7/10

Download Subtitles

DOWNLOAD

The.Five_.Devils.2022.720p@MMSubs.srt
(65.8 KB)

Synopsis

‘ലെസ്ബിയൻ ലവ്’ തീമിനെ വളരെ മിസ്റ്റീരിയസ് സ്റ്റോറിയിൽ ഫാന്റസി ടച്ചിൽ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് ‘ദി ഫൈവ് ഡെവിൾസ്’. വിഖ്യാത സിനിമയായ ‘പെർഫ്യൂം ദി സ്റ്റോറി ഓഫ് മർഡററി’ലെ ജീൻ ബാപ്റ്റിസ്റ്റെ എന്ന കഥാപാത്രത്തിന്റെ ഒരു ലൈറ്റ് വേർഷനാണ്, ഈ സിനിമയിലെ ‘വിക്കി’ എന്ന കഥാപാത്രം. അച്ഛന്റെയും അമ്മയുടെയും കൂടെ, മഞ്ഞു മലകളുടെ താഴ്‌വാരത്തിലുള്ള മനോഹരമായൊരു ഗ്രാമത്തിലാണ് അവളുടെ താമസം. ഗന്ധങ്ങളെ അറിയുന്നതിൽ അവൾക്ക് അസാധാരണമായൊരു കഴിവുണ്ട്. എല്ലാത്തരം ഗന്ധങ്ങളെയും എത്ര ദൂരെ നിന്നും പിടിച്ചെടുക്കാനും, അതുവഴി അതിലൂടെ ആളുകളുടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനും അവൾക്ക് കഴിയും. ഈ കഴിവ് ഉപയോഗിച്ച് തന്റെ അമ്മയുടെ ഭൂതകാലം ചികയുന്ന അവൾക്ക്‌ മുന്നിൽ, അവിടെ മൂടപ്പെട്ടു കിടന്ന ഇരുണ്ട ചില രഹസ്യങ്ങൾ ചുരുൾ നിവരുന്നതാണ് സിനിമയുടെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ