ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Hans Stjernswärd |
പരിഭാഷ | വിഷ്ണു സി. നായർ, കെവിൻ ബാബു, അനന്തു എ. ആർ, യു. എ. ബക്കർ പട്ടാമ്പി, ഡോ. ഓംനാഥ്. |
ജോണർ | ഹൊറർ/സ്ലാഷർ |
Hans Stjernswärd സംവിധാനം ചെയ്ത് ഹൊറർ/സ്ലാഷർ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ദി ഫാം. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിന്റേത്. നമ്മൾ മനുഷ്യർ മൃഗങ്ങളോട് പെരുമാറുന്നത് പോലെ ആരെങ്കിലും നമ്മളോട് പെരുമാറിയാലോ? മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതുപോലെ മനുഷ്യരെ കശാപ്പ് ചെയ്താലോ? അതാണ് ദി ഫാം കാണിച്ചു തരുന്നത്. ദൂരെയാത്രയ്ക്കിടെ രണ്ടുപേർ ഇടവേളയ്ക്ക് തിരഞ്ഞെടുത്ത സ്ഥലത്ത് ഒളിഞ്ഞിരിക്കുന്ന ദുരൂഹതയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വില്ലന്മാരായ കശാപ്പുകാർ ചിത്രത്തിൽ സംസാരിക്കുന്നില്ല, അതിനാൽത്തന്നെ സംഭാഷണത്തെക്കാൾ കാഴ്ചയാണ് അധികസമയവും സംവേദനോപാധി.
സ്ലാഷർ വിഭാഗത്തിലെ ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്നൊരു ചിത്രം തന്നെയാണ് ദി ഫാം.