ദി പ്രിൻസസ്സ് (The Princess) 2022

മൂവിമിറർ റിലീസ് - 326

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Le-Van Kiet
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആക്ഷൻ/ഡ്രാമ/ഫാന്റസി

5.6/10

2022 ൽ പുറത്തിറങ്ങിയ, അമേരിക്കൻ പിരീഡ് ആക്ഷൻ ത്രില്ലർ മൂവിയാണ് ‘ദി പ്രിൻസസ്’.

കൊട്ടാരത്തിലെ അനേക നിലകളുള്ള ടവറിൻ്റെ മുകളിലെ മുറിയിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ് സുന്ദരിയായ രാജകുമാരി. അവളുടെ മാതാപിതാക്കൾക്കും സഹോദരിക്കും എന്ത് സംഭവിച്ചെന്നു പോലും അറിയില്ല. അവളുടെ രാജ്യത്തെ ഈ നിലയിൽ എത്തിച്ചതാരാണ്, എന്തിനുവേണ്ടിയായിരുന്നു? അനന്തരാവകാശിയായി ആൺകുഞ്ഞില്ലെന്ന് വിലപിച്ചിരുന്ന രാജകുടുംബത്തെ അവളുടെ പെൺകരുത്തിലൂടെ മോചിപ്പിക്കേണ്ടതുണ്ട്. ഇനിയവൾ പോരാടിയേ തീരൂ. പിന്നീടങ്ങോട്ട്‌ ആ പെൺപുലിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഒറ്റയാൾ പോരാട്ടമാണ്.

തീപ്പൊരി ആക്ഷനും, ക്യാമറാ ആംഗിളുകളും മികച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ആകെയൊരു മാസ്സ് ഫീൽ നൽകുന്ന ചിത്രം ആക്ഷൻ പ്രേമികൾക്ക് ഒരു ദൃശ്യവിരുന്നായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ