ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Danis Tanovi |
പരിഭാഷ | പ്രജിത്ത് പരമേശ്വരൻ |
ജോണർ | ക്രൈം/ത്രില്ലെർ |
പല സ്‌ഥലങ്ങളിൽ നിന്ന് യൂറോപ്പിലെത്തുന്ന ദമ്പതികൾ ദുരൂഹമായ സാഹചര്യങ്ങളിൽ കൊലചെയ്യപ്പെടുന്നു. ഇവരെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നത്, കൊലചെയ്യപ്പെടുന്നതിന് മുൻപ് ഇവർക്ക് കിട്ടുന്ന പോസ്റ്റ്‌കാർഡുകളാണ്. ഇതേ രീതിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട മകളുടെയും ഭർത്താവിന്റെയും കൊലയാളിയെ കണ്ടെത്താനായി ജേക്കബ് കാൻ എന്ന പൊലീസുകാരൻ നടത്തുന്ന അന്വേഷണമാണ് 2020ൽ പുറത്തിറങ്ങിയ ” ദി പോസ്റ്റ്‌കാർഡ് കില്ലിങ്” എന്ന അമേരിക്കൻ ത്രില്ലർ മൂവിയുടെ പ്രധാന പ്ലോട്ട്. അതിഗംഭീരമായ ലൊക്കേഷനുകളിൽ മികച്ച ഫ്രയിമുകളിലൂടെ ഒരു മിസ്റ്ററി ഫീൽ പ്രേക്ഷകന് നൽകിക്കൊണ്ട് മുന്നേറുന്ന ഈ ചിത്രം ട്വിസ്റ്റുകളാലും, സസ്‌പെൻസുകളാലും സമ്പന്നമാണ്.