ദി പൈലറ്റ്, ബാറ്റിൽ ഫോർ സർവൈവൽ (The Pilot, Battle For Survival) 2021

മൂവിമിറർ റിലീസ് - 311

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Renat Davletyarov
പരിഭാഷ അനന്തു എ.ആർ
ജോണർ ആക്ഷൻ/ഡ്രാമ/ബയോഗ്രാഫി

6.0/10

ഈ തിരുവോണത്തിന് നമുക്കൊരു അതിജീവനത്തിന്റെ കഥ കേൾക്കാം, തളർന്നുപോയി, ഇനി ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞവർക്കു മുന്നിൽ തലയുയർത്തി നിന്ന് ഒരു ധീര സൈനികന്റെ കഥ. അതാണ് കഴിഞ്ഞ വർഷം യുദ്ധ സിനിമകളുടെ ഈറ്റില്ലമായ റഷ്യയിൽ പുറത്തിറങ്ങിയ ദി പൈലറ്റ്, ബാറ്റിൽ ഫോർ സർവൈവൽ. യുദ്ധത്തിനിടയിൽ പോർവിമാനം തകർന്ന് ജർമ്മൻ നിയന്ത്രണത്തിലുള്ള പ്രാദേശത്തേക്ക് പതിക്കുന്ന ഒരു റഷ്യൻ സൈനികന്റെ അതിജീവിനത്തിന്റെ കഥ പറയുന്ന ഈ ചിത്രം, റഷ്യയുടെ വാർ ഹീറോ Aleksey Maresyev ന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരു കാലുകളും നഷ്ടപ്പെട്ടിട്ടും പോർമുഖത്ത് എതിരാളികളുടെ പേടിസ്വപ്നമായി മാറിയ Aleksey Maresyev റഷ്യൻ ജനതയുടെ ഓർമ്മകളിൽ എന്നും ത്രസിപ്പിക്കുന്ന ഒരു വീരനായകൻ തന്നെയാണ്. മഞ്ഞുമൂടിയ കിഴക്കൻ പോർമുഖങ്ങളുടെ അതിഗംഭീരമായ വിഷ്വൽസും, അവതരണരീതികളും സിനിമയെ വേറിട്ടു നിർത്തുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ