ഭാഷ | കൊറിയൻ |
സംവിധാനം | Kim Jeong-Hoon |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ/കോമഡി |
2014 റിലീസ് ചെയ്ത് kim nam-gil ഉം son ye-jin ഉം തകർത്തഭിനയിച്ച് നമ്മളെ ഒരുപാട് ചിരിപ്പിച്ച പൈററ്റ്സ് എന്ന കൊറിയൻ ചിത്രത്തിന്റെ തുടർ ഭാഗം എന്ന രീതിയിലാണ് ദി പൈററ്റ്സ് : ദി ലാസ്റ്റ് റോയൽ ട്രഷർ എന്ന ചിത്രം ഈ വർഷം റിലീസ് ചെയ്തത്. എന്നാൽ ആദ്യ ഭാഗത്തിലെ അഭിനേതാക്കളെയോ തുടർച്ചയോ രണ്ടാം ഭാഗത്തിൽ കാണാനാകില്ല. എന്നാൽ ആദ്യ ഭാഗം പോലെ തന്നെ നല്ല രീതിയിൽ ചിരിപ്പിക്കാനും ത്രില്ലടിക്കാനും ഈ ചിത്രത്തിലുമുണ്ട്. ഒരു കോമഡി ത്രില്ലർ എന്ന രീതിയിൽ ചിത്രത്തെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരില്ല. പ്രേക്ഷകരെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ഒരുപാട് രംഗങ്ങൾ അണിയറപ്രവർത്തകർ ഒരുക്കി വച്ചിട്ടുണ്ട്.
കഥയിലേക്ക് വരുമ്പോൾ woo moo-chi യുടെ നേതൃത്വത്തിൽ ഉള്ള കാട്ട് കള്ളന്മാരും Hae-rang ന്റെ നേതൃത്വത്തിലുള്ള കടൽ കൊള്ളക്കാരും രാജ സന്നിധിയിൽ നിന്ന് കാണാതായ ഒരു നിധി തേടി ഇറങ്ങുന്നു. ഒരു സമയത്ത് ഇവർക്ക് പരസ്പരം ഒരുമിച്ച് പോകേണ്ടതായി വരുന്നു. കടൽ കൊള്ളക്കാരും കാട്ട് കള്ളന്മാരും ചേർന്ന് പോകുമോ, അവർക്ക് നിധി കണ്ടെത്താനാകുമോ എന്ന് കണ്ട് തന്നെ അറിയുക.