ഭാഷ | അരാമിക്, ലാറ്റിൻ, ഹീബ്രു |
സംവിധാനം | മേൽ ഗിബ്സൺ |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ഡ്രാമ |
മേൽ ഗിബ്സന്റെ സംവിധാനത്തിൽ ജിം കാവിസൽ ജീസസ് ക്രൈസ്റ്റ് ആയി വേഷമിട്ട എപിക് ഡ്രാമ ചിത്രമാണ് ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്. ഉയിർത്തെഴുന്നേൽപ്പിന് മുൻപ് യേശു നേരിട്ട വിചാരണയും പീഡനങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. കലാപരമായും, വാണിജ്യപരമായും ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രം, 2004ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായി മാറുകയും, അതോടൊപ്പം 3 ഓസ്കർ നോമിനേഷനുകൾ നേടുകയും ചെയ്തിരുന്നു. യേശുവിന്റെ മരണത്തിന് മുൻപുള്ള അവസാന 12 മണിക്കൂർ അതി ഗംഭീരമായി തന്നെ മേൽ ഗിബ്സൻ വലിയൊരു ക്യാൻവാസിൽ പകർത്തി വിജയിച്ചിട്ടുണ്ട്.