ദി നോർത്ത്മാൻ (The Northman) 2022

മൂവിമിറർ റിലീസ് - 281

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Robert Eggers
പരിഭാഷ യു.എ. ബക്കർ പട്ടാമ്പി, അനന്തു എ ആർ, പ്രജി അമ്പലപ്പുഴ, മനോജ് കുന്നത്ത്
ജോണർ ആക്ഷൻ/അഡ്വഞ്ചർ/ഡ്രാമ

7.0/10

രാജ്യാധികാരത്തിനായി തന്റെ അച്ഛനെ കൊന്ന് അമ്മയെ തട്ടിക്കൊണ്ടു പോയ അമ്മാവനോട് പ്രതികാരം ചെയ്യാനായി വർഷങ്ങളുടെ തയ്യാറെടുപ്പുമായി എത്തിയ ഒരു മകന്റെ പ്രതികാരത്തിന്റെ കഥയാണ് ഇക്കൊല്ലം പുറത്തിറങ്ങിയ അമേരിക്കൻ എപിക്ക് ഡ്രാമയായ ദി നോർത്ത്മാൻ. വൈക്കിങ്‌സ് പ്ലോട്ടുമായി സാമ്യമുള്ള ഈ ചിത്രം വന്യമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. ഹാംലെറ്റ് എന്ന വിഖ്യാത നാടകം എഴുതാൻ ഷേക്സ്പിയറെ പ്രേരിപ്പിച്ച അംലത് രാജകുമാരന്റെ കഥയിൽ നിന്നുമാണ് നോർത്ത്മാൻ ഉരുത്തിരിഞ്ഞെത്തിയത്. രക്തരൂക്ഷിതമായ സംഭവവികാസങ്ങളെ അതിഗംഭീര ടെക്നിക്കൽ വശങ്ങൾ ഉപയോഗിച്ച് മനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രേക്ഷകന് മുന്നിലെത്തിയ ഈ ചിത്രം ഹിസ്റ്റോറിക്കൽ ഫിക്ഷനുകളിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും മികച്ചൊരു അനുഭവം തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ