ഭാഷ | ഇംഗ്ലീഷ്,ഫ്രഞ്ച്,നോർവീജിയൻ |
സംവിധാനം | Dominique Rocher |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ഹൊറർ/ത്രില്ലർ |
ഒരു പാർട്ടി കഴിഞ്ഞ് അപ്പാർട്മെന്റിൽ കിടന്ന് ഉറങ്ങിയ സാം, രാവിലെ നോക്കുമ്പോൾ സോമ്പികൾ ചുറ്റും വളയുന്നതാണ് കാണുന്നത്. താൻ മാത്രമാണ് അതീജീവിച്ചത് എന്നു മനസ്സിലാക്കിയ സാം പരിഭ്രാന്തനാകുന്നു, തുടർന്ന് അതിജീവനത്തിനായി കെട്ടിടത്തിനുള്ളിൽ തന്നെ ബാരിക്കേഡ് ചെയ്യുന്നു. നിശബ്ദതയിലും ഏകാന്തതയിലും എത്ര നേരം കഴിയുമെന്ന് ആശ്ചര്യപ്പെട്ടിരിക്കുമ്പോൾ താൻ ഒറ്റയ്ക്കല്ലെന്ന് സാമിന് മനസ്സിലാകുന്നു. ആ ബോധ്യം അയാളെ അതീജീവനത്തിന്റെ ഉത്തരത്തിലേക്ക് നയിക്കുന്നു.
വളരെ മന്ദഗതിയിൽ കഥപ്പറഞ്ഞു പോകുന്ന ഹൊറർ ത്രില്ലർ ആണ് ഈ ചിത്രം. 2018ലെ കാനറി ഐലൻഡ് ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡും മോളിൻസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ എഫക്ടസിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.