ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ronnan Bennett |
പരിഭാഷ | വിഷ്ണു ചിറയിൽ & ജിനറ്റ് തോമസ് |
ജോണർ | സീരീസ്/സ്പൈ/ആക്ഷൻ |
എത്ര വലിയ റിസ്‌ക് ഉള്ള ദൗത്യവും കൃത്യതയോടെ ചെയ്യുന്ന ഒരു സ്നൈപ്പർ. തന്റെ പ്രൊഫഷനിൽ മിടുക്കൻ. മാത്രമല്ല ഒരു ഹൈപെയ്ഡ് പ്രൊഫഷണലിസ്റ്റ്. ഈ സ്നൈപ്പർ അറിയപ്പെടുന്ന ഒരു പൊളിറ്റീഷ്യനെ കൊല്ലുകയും അതിലൂടെ കുപ്രസിദ്ധി ആർജിക്കുകയും ചെയ്യുന്നു. അയാളെ തടവിലാക്കാൻ ഒരു ബ്രിട്ടീഷ് ഇന്റലിജന്റ് ഓഫീസർ ഇറങ്ങിത്തിരിക്കുന്നു. പിന്നീടുള്ള ത്രസിപ്പിക്കുന്ന മൗസ് ആൻഡ് ക്യാറ്റ് സംഭവവികാസങ്ങൾ അതാണ് ദി ഡേ ഓഫ് ദി ജാക്കൽ എന്ന കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ സീരിസിന്റെ ഇതിവൃത്തം. ഇതേ പേരിലുള്ള നോവൽ ആസ്പദമാക്കി ഒന്ന് രണ്ടു സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും കൂട്ടത്തിൽ കൊമ്പൻ എന്നു പറയാവുന്നത് ഈ ഒരു സ്പൈ ആക്ഷൻ സീരീസിനെ തന്നെയാണ്. ഉദ്വേഗം നിറഞ്ഞ ഓരോ എപ്പിസോഡുകളും സ്പൈ ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.