ഭാഷ | കൊറിയൻ |
സംവിധാനം | Lee kyoung-mi |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ഡ്രാമ/ത്രില്ലെർ |
ത്രില്ലർ ചിത്രങ്ങൾക്ക് പേരു കേട്ട കൊറിയൻ സിനിമാ ലോകത്ത് അധികമാരും പറഞ്ഞു കേൾക്കാത്ത കൊച്ചു ത്രില്ലർ ചിത്രം.
കൊറിയൻ സിനിമ ആരാധകരുടെ ഇടയിൽ ഒരുപാട് ആരാധകരുള്ള son ye jin മുഖ്യ കഥാപാത്രമായി വന്ന ചിത്രത്തിൽ രാഷ്ട്രീയവും കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും ചർച്ച ചെയ്യുന്നു. ഒരു പൊളിറ്റിക്കൽ ലീഡറുടെ ഭാര്യയായ പ്രധാന കഥാപാത്രം തന്റെ ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകളുടെ തിരോധാനത്തിന് പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയിക്കാൻ ഇറങ്ങിത്തിരിക്കുന്നതാണ് കഥാ തന്തു.
അമ്മയും മകളും തമ്മിലുള്ള ബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും ദാമ്പത്യവും രാഷ്ട്രീയവും അങ്ങനെ ഒരുപാട് മേഖലകളിലൂടെ ചിത്രം കടന്നു പോകുന്നുണ്ട്.
വലിയ ട്വിസ്റ്റുകളോട് കൂടിയ ഒരു വലിയ ത്രില്ലർ എന്നവകാശപ്പെടാനുള്ള ഒരു ചിത്രമല്ലെങ്കിലും ത്രില്ലിംഗ് മൂഡ് നിലനിർത്തി പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.
വലിയ പ്രതീക്ഷകളില്ലാതെ കാണാനിരുന്നാൽ ഒരു മികച്ച കൊച്ചു ത്രില്ലർ ചിത്രം നിങ്ങൾക്ക് കാണാനാകും.
കൊറിയൻ സിനിമാപ്രേമികളുടെ ഹരമായ, സോൻ യെ-ജിന്നിന്റെ ജന്മദിനത്തിൽ ഈ ചിത്രം നിങ്ങൾക്കായി മൂവി മിറർ സമർപ്പിക്കുന്നു.