ഭാഷ | കൊറിയൻ |
സംവിധാനം | Kim Hong-seon |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ക്രൈം/ത്രില്ലെർ |
ഒരു കൊച്ചു പട്ടണവും അവിടെ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചു പോരുന്ന ആളുകളും, അവിടെയുള്ള ഒരു കൂട്ടം വൃദ്ധന്മാരുടെയും, അവരുടെ ഇടയിൽ അരങ്ങേറുന്ന തുടരെ തുടരേയുള്ള വൃദ്ധരുടെ മരണങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രമാണ് ചേസ്.
ഡോക്-സൂ എന്ന വൃദ്ധൻ, ഒരു ഫ്ലാറ്റ് ആളുകൾക്ക് വാടകയ്ക്ക് കൊടുത്ത് അവിടെ തന്നെ താമസിച്ചു പോരുന്നു. അയാളുടെ പരുക്കൻ സ്വഭാവം കാരണം ആളുകൾക്കെല്ലാം അയാളോട് വെറുപ്പാണ്. ഡോക് സൂവിന്റെ ഫ്ലാറ്റിൽ താമസിക്കുന്ന മറ്റൊരു വൃദ്ധനായ മിസ്റ്റർ ചോയ് ഒരു മുൻകാല ഡിറ്റക്ടീവ് ആയിരുന്നു. സമീപ പ്രദേശങ്ങളിൽ നടക്കുന്ന വൃദ്ധരുടെ അപകട മരണങ്ങൾ ഡീറ്റെക്റ്റീവ് ചോയിയെ 30 വർഷങ്ങൾക്ക് മുൻപ് നടന്നിരുന്ന ഇതേ പട്ടണത്തിൽ നടന്ന സീരിയൽ കില്ലർ കൊലപാതകങ്ങളെ ഓർമ്മിപ്പിക്കുന്നു.
അതോടൊപ്പം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അപകട മരണങ്ങൾക്കും 30 വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകൾക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അയാൾ അന്വേഷിക്കുന്നു. അതിനിടയിൽ ഡീറ്റെക്റ്റീവ് ചോയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നു. ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട്
ഫ്ലാറ്റിന്റെ ഓണറായ ഡോക് സൂവിനെ ആളുകൾ സംശയിക്കുന്നു. ഡീറ്റെക്റ്റീവ് ചോയുടെ പഴയ സുഹൃത്തും ആ പഴയ സീരിയൽ കില്ലർ കേസ് ഒന്നിച്ച് അന്വേഷിച്ചിരുന്നതുമായ ഡീറ്റെക്റ്റീവ് പാർക്ക് ഡോക് സൂവിന്റെ കൂടെ അയാളുടെ നിരപരാധിത്വം തെളിയിക്കാനും, യഥാർത്ഥ പ്രതിയെ കണ്ടെത്താനും ഇറങ്ങിത്തിരിക്കുന്നു.
സമൂഹത്തിൽ വൃദ്ധരായവർ അനുഭവിക്കുന്ന വിഷമങ്ങളും അവരുടെ അവസ്ഥകളും ചെറിയ തോതിൽ പറഞ്ഞു പോകുന്ന കൊച്ച് ട്വിസ്റ്റുകളും നല്ല കഥാ പശ്ചാത്തലവും ഉള്ള ഒരു അണ്ടർറേറ്റഡ് കൊറിയൻ ത്രില്ലർ ചിത്രമാണ് ചേസ്. ഒരു തരി പോലും ലാഗ് ഇല്ലാതെ ത്രില്ലർ പ്രേമികൾക്ക് അവസാനം വരെ ത്രില്ലടിച്ച് കാണാൻ പറ്റിയ ഒരു കൊച്ചു ചിത്രം. ത്രില്ലർ ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തില്ല.