ദി ഗ്രീൻ ഇൻഫെർണോ (The Green Inferno) 2013

മൂവിമിറർ റിലീസ് - 25

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Eli Roth
പരിഭാഷ വിഷ്ണു സി. നായർ
ജോണർ ഹൊറർ/അഡ്വഞ്ചർ

5.3/10

Eli Roth സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഗ്രീൻ ഇൻഫെർണോയിലെ ഒരു ഡയലോഗ് ആണിത്. “നശിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോത്രവിഭാഗത്തെ രക്ഷിക്കുന്നതായി നീ എപ്പോഴെങ്കിലും കനവ് കണ്ടിട്ടുണ്ടോ?”, ഈയൊരു ചോദ്യം ചിത്രത്തിന്റെ മുഴുവൻ കഥാതന്തുവിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ആമസോൺ വനന്തരങ്ങളിലെ പ്രാചീനഗോത്രങ്ങളിലേക്കുള്ള ചില മനുഷ്യരുടെ കടന്നുകയറ്റവും അതുമൂലം ഗോത്രങ്ങൾക്കിടയിലുണ്ടാവുന്ന മാറ്റങ്ങളും വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് ഈ ചിത്രം. ഒരുകൂട്ടം വിദ്യാർഥികൾ ഇത്തരം ഒരു കടന്നുകയറ്റത്തെ ചെറുക്കുന്നതിനായി ആമസോൺ കാടുകളിലേക്ക് പോകുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരപകടം അവരെ ഗോത്രവർഗ്ഗക്കാർക്കിടയിൽ എത്തിക്കുന്നു. പിന്നെ കാണുന്നത് പച്ചയായ സംഗതികളാണ്. സ്ലാഷാർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന അനവധി മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം ഉണ്ട്.

50 ലക്ഷം ഡോളർ ആയിരുന്നു ചിത്രത്തിന്റെ നിർമാണചിലവ്. ബോക്സ്ഓഫീസിൽ 2 കോടി ഡോളറോളം ഈ ചിത്രം നേടി. വാണിജ്യപരമായി വലിയ നേട്ടം ഉണ്ടായില്ലെങ്കിലും അനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും, Eli Roth മികച്ച ഹൊറർ സംവിധായകനുള്ള iHorror Awards (2016) നേടുകയും ചെയ്തു.

സാധാരണ ഗതിയിൽ നായികാനായകന്മാർക്ക് രക്ഷകപരിവേഷം നൽകാറാണ് ഇത്തരമൊരു കഥയിൽ പതിവ്. എന്നാൽ ഗ്രീൻ ഇൻഫെർണോ അക്കാര്യത്തിൽ വ്യത്യസ്തത കൊണ്ടുവരുന്നുണ്ട്. അഡ്വഞ്ചർ വിഭാഗത്തിലെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സൃഷ്ടിയാണ് Eli Roth ഒരുക്കിയിട്ടുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ