ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Stephen Hopkins |
പരിഭാഷ | സുമന്ത് മോഹൻ |
ജോണർ | അഡ്വെഞ്ചർ/ഡ്രാമ/ത്രില്ലെർ |
വിഖ്യാത സംവിധായകൻ സ്റ്റീഫൻ ഹോപ്കിൻസിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്ന് എന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണ് 1996ൽ പുറത്തിറങ്ങിയ ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്ക്നെസ്സ്. കിഴക്കൻ ആഫ്രിക്കയിൽ ഉഗാണ്ട-മൊമ്പാസ വനാതിർത്തിയിൽ റെയിൽവേ പാലം നിർമിക്കാൻ എത്തിയ എഞ്ചിനീയറായിരുന്നു വെള്ളക്കാരനായ ജോൺ ഹെൻറി പാറ്റെഴ്സൺ. പക്ഷെ ആഫ്രിക്കൻ ഉൾഗ്രാമത്തിൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പണിക്കാരെയും കാത്തിരിന്നത് നരഭോജികളായ രണ്ടു സിംഹങ്ങളായിരുന്നു. തന്റെ സംഘത്തിൽ വൻ ആൾനാശം വിതച്ച ഈ സിംഹങ്ങളെ നേരിടാൻ പറ്റെഴ്സൺ നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറഞ്ഞു പോകുന്നത്. ഒരു അഡ്വെഞ്ചർ മൂവി എന്നതിലപ്പുറം, മനോഹരമായ ആഫ്രിക്കൻ വനാന്തര കാഴ്ചകളാൽ സമ്പന്നമാണ് ചിത്രം. അക്കൊല്ലത്തെ മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ അവാർഡും ചിത്രം നേടിയിരുന്നു.