ഭാഷ | റൊമാനിയൻ |
സംവിധാനം | victor canache |
പരിഭാഷ | അനൂപ് പി.സി |
ജോണർ | ഹൊറർ/ക്രൈം/ത്രില്ലെർ |
പ്രശസ്തമായ റൊമാനിയൻ നാടോടിക്കഥയായ ” the goat and her three kids” ന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് അതേ പേരിൽ കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ ഈ റൊമാനിയൻ ചലച്ചിത്രം. റൊമാനിയയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലാണ് വിധവയായ കാപ്രയും അവളുടെ മൂന്നു മക്കളും താമസിച്ചു വന്നത്. ഒരിക്കൽ ശത്രുക്കളിൽ ഒരാൾ അവളുടെ വീട് ആക്രമിക്കുന്നു. അവളുടെ മക്കളെ ഇല്ലാതാക്കുകയായിരുന്നു ആ ശത്രുവിന്റെ ലക്ഷ്യം. അയാളിൽ നിന്നും കാപ്രക്ക് തന്റെ മക്കളെ രക്ഷിക്കാനാക്കുമോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാപ്ര ആയി അഭിനയിച്ച “maia morgenstern”ന്റെ പ്രകടനം സിനിമയിൽ എടുത്തു പറയേണ്ട ഒരു കാര്യമാണ്. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, സിനിമാറ്റോഗ്രാഫി എന്നിവയും മികച്ച അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.