ദി ക്രോണിക്കിൾസ് ഓഫ് നർണിയ : പ്രിൻസ് കാസ്പിയൻ (The Chronicles of Narnia : Prince Caspian) 2008

മൂവിമിറർ റിലീസ് - 187

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്
സംവിധാനം Andrew Adamson
പരിഭാഷ അനന്തു എ.ആർ
ജോണർ അഡ്വെഞ്ചർ/ഫാന്റസി

6.5/10

ലോകമെമ്പാടും ആരാധകരുള്ളൊരു പരമ്പര ചിത്രമാണ് ദി ക്രോണിക്കിൾസ് ഓഫ് നർണിയ. നർണിയ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് 2008-ൽ ആൻഡ്രൂ ആഡംസൺ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദി ക്രോണിക്കിൾസ് ഓഫ് നർണിയ : പ്രിൻസ് കാസ്പിയൻ. നർണിയൻ ജനതയും, ടൽമറൈൻ സൈന്യവും തമ്മിലുള്ള കൊടിയ യുദ്ധമാണ് സിനിമയുടെ ആകർഷണം. ബ്രിട്ടീഷ് എഴുത്തുകാരൻ സി. എസ്. ലൂവിസിന്റെ 1951-ൽ ഇറങ്ങിയ ക്രോണിക്കിൾസ് ഓഫ് നർണിയ നോവൽ പരമ്പരയിലെ, പ്രിൻസ് കാസ്പിയൻ : ദി റിട്ടേൺ ടു നർണിയ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യഭാഗം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ വിശേഷിച്ചും സങ്കൽപ്പിക കഥകളും കഥാപാത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ ആഴത്തിൽ പതിയുകയും, ഇഷ്ടചിത്രങ്ങളുടെ ഇടയിൽ സ്ഥാനം കണ്ടെത്തുകയും ചെയ്ത നർണിയ പരമ്പരയിൽ ആകെ മൊത്തം മൂന്ന് ചിത്രങ്ങളാണുള്ളത്. അതിൽ രണ്ടാമതായി ഇറങ്ങിയ ചിത്രമാണ് പ്രിൻസ് കാസ്പിയൻ.
2007-ൽ ന്യൂസിലാന്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രം പിന്നീട് ആ സമയം ഇംഗ്ലണ്ടിൽ നിലവിലുണ്ടായിരുന്ന അനുകൂലമായ നികുതി നയങ്ങൾ കണക്കിലെടുത്ത് യൂറോപ്പിലേക്ക് മാറ്റി ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചു. പ്രദർശനം അവസാനിപ്പിച്ച് തീയേറ്റർ വിടുമ്പോൾ ആകെ മൊത്തം 419.7 മില്യൺ ഡോളർ കളക്ഷൻ നേടി 2008 ലെ ഏറ്റവുമധികം കളക്ഷൻ നേടിയ പത്താമത്തെ ചിത്രമായി പ്രിൻസ് കാസ്പിയൻ മാറി. ചില കഥയും കഥാപാത്രങ്ങളും അവരുടെ സങ്കൽപ്പിക ലോകവും കാഴ്ചക്കാരനെ ആ മായാലോകത്തിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കും. നർണിയയും അത്തരത്തിലൊരു ചിത്രമാണ്. കണ്ടിരിക്കുന്നവർ ഒരിക്കലെങ്കിലും, ആ മായാജാലം നിറഞ്ഞ അലമാര കണ്ടെത്താനും അസ്ലാന്റെ നർണിയയിൽ പോകാനും കൊതിക്കാതിരുന്നിട്ടുണ്ടാവില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ