ഭാഷ | കൊറിയൻ |
സംവിധാനം | Woon-hak Beak |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ഡ്രാമ/ത്രില്ലെർ |
2015ൽ ഇറങ്ങിയ ത്രില്ലെർ സിനിമയാണ് ദി ക്രോണിക്കിൾസ് ഓഫ് ഈവിൾ. മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള പ്രസിഡന്റിന്റെ അവാർഡ് നേടിയ ചോയ് എന്ന പോലീസ് ഉദ്യോഗസ്ഥൻ, തന്റെ സഹപ്രവർത്തകരുടെ കൂടെയുള്ള ആഘോഷത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ അബദ്ധവശാൽ ഒരാളെ കൊല്ലുന്നു. അയാളുടെ മൃതദേഹം പിറ്റേന്ന് നഗരമധ്യത്തിലുള്ള ഒരു ക്രെയിനിൽ ആരോ കെട്ടിത്തൂക്കുന്നു. അതിന് പിന്നിലെ ചുരുളഴിക്കാനായി, ആ കൊലപാതകത്തിന് വഴിവെച്ച വ്യക്തിയെ അന്വേഷിച്ച് ചോയ് ഇറങ്ങിത്തിരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
സസ്പെൻസ് ത്രില്ലെർ മൂഡിലുള്ള സിനിമകൾ ഇഷ്ടപെടുന്നവരെ ഈ ചിത്രം ഒട്ടും നിരാശരാക്കില്ല. കൊറിയൻ ആരാധകരുടെ ഹരമായി മാറിയ, ഡോൺ-ലീ അണ്ണന്റെ സഹ-നട വേഷവും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു.