ദി ക്രൂഡ്സ് : എ ന്യൂ ഏജ് (The Croods: A New Age) 2020

മൂവിമിറർ റിലീസ് - 251

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Joel Crawford
പരിഭാഷ ബാലു ഡി.എം
ജോണർ ഫാമിലി/കോമഡി

7.0/10

2013ൽ പുറത്തിറങ്ങി വേൾഡ് ബോക്‌സ് ഓഫിസീൽ വലിയൊരു വിജയം സ്വന്തമാക്കിയ ക്രൂഡിന്റെ രണ്ടാം വരവായിരുന്നു ക്രൂഡ്‌സ്: എ ന്യൂ ഏജ്. ഒത്തൊരുമയുടെ കരുത്താണ് ക്രൂഡ്സിന്റെ മുഖമുദ്ര. ഗ്രെഗ് എന്ന ഗുഹമനുഷ്യനെയും അയാളുടെ കൂട്ടുകുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. തന്റെ മകൾ തന്നെ വിട്ട് കാമുകനൊപ്പം പോകുമോയെന്ന ഭയം അയാളെ എപ്പോഴും വേട്ടയാടി യിരുന്നു. ആ കുടുംബം എപ്പോഴും അങ്ങനെതന്നെ നിലനിൽക്കപ്പെടാൻ ഗ്രെഗ് കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ അപ്രതീക്ഷിതമായി കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഒരുപാട് തമാശകളും, പ്രണയവുമൊക്കെയായി നല്ലൊരു ഫീൽഗുഡ് ആനിമേഷൻ മൂവി എന്നതിലുപരി, ഒരു സിനിമയെന്ന നിലയിൽ ദൃശ്യവിസ്മയം കൂടിയാണ് ക്രൂഡ്സ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ