ദി കോൾ (The Call) 2013

മൂവിമിറർ റിലീസ് - 84

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Brad Anderson
പരിഭാഷ മുഹമ്മദ്‌ ഷാഹുൽ
ജോണർ ക്രൈം/ത്രില്ലെർ

6.7/10

ജോര്‍ദാന്‍ അമേരിക്കയിലെ 911 സര്‍വീസിലെ കോള്‍ ഓപ്പറേറ്റര്‍ ആണ്.ഒരു ദിവസം സഹായത്തിനായി ഒരു പെണ്‍കുട്ടി വിളിച്ച കോള്‍ അവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായി മാറുന്നു. ആറു മാസങ്ങള്‍ക്ക് ശേഷം പുതുതായി ജോലിക്ക് ചേരുന്നവരുടെ പരിശീലക ആയിരിക്കുന്ന സമയത്ത് സമാനമായ സാഹചര്യം ജോർദാന് പിന്നെയും നേരിടേണ്ടി വരുന്നു.
പക്ഷെ ഇത്തവണ ജോർദാന് ജീവന് വേണ്ടി കേഴുന്ന ആ പെൺകുട്ടിയെ സഹായിക്കുക എന്ന ദൗത്യമാണ് നിർവ്വഹിക്കേണ്ടിവരുന്നത്.ജോർദാൻ ആ ദൗത്യത്തിൽ വിജയിക്കുമോ അതോ പരാജയപ്പെടുമോ എന്ന് പ്രേക്ഷകരെ പോലും മുൾമുനയിൽ നിർത്തിക്കുന്ന ഇടത്ത് ത്രില്ലിംഗ് എക്സ്പീരിയൻസ് തുടങ്ങുന്നു. പിന്നെ ഓരോ സെക്കന്റും ത്രില്ലർ സിനിമ പ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രം തന്നെയാണ് “ദി കോൾ”.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ