ദി കോഫീ ടേബിൾ ( The Coffee Table ) 2022

മൂവിമിറർ റിലീസ് - 458

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ സ്പാനിഷ്
സംവിധാനം Caye Casas
പരിഭാഷ അനൂപ്‌ അശോക്
ജോണർ ഹൊറർ

6.7/10

ചെറിയൊരു തീം ഉപയോഗിച്ച് കാഴ്ചക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒരു ചിത്രം, അതാണ് 2022ൽ പുറത്തിയ സ്പാനിഷ് ഹൊറർ ചിത്രമായ ദി കോഫി ടേബിൾ. അതിഥികളെ സ്വീകരിച്ച് ഇരുത്തി ചായസൽക്കാരം നൽകാൻ പാകത്തിന് ഒരു കോഫി ടേബിൾ വാങ്ങാൻ ഫർണിച്ചർ കടയിലെത്തിയതായിരുന്നു ജീസസ്-മരിയ ദമ്പതികൾ. കടക്കാരന്റെ വാചകങ്ങളിൽ വീണ് അത് വാങ്ങാൻ നിർബന്ധിതരാകുന്നു. ഈ മേശ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും എന്നതായിരുന്നു കടക്കാരന്റെ വാഗ്ദാനം. അവിടെ നിന്ന് തുടങ്ങുന്ന സംഭവവികാസങ്ങൾ സിനിമയെ ചൂടുപിടിപ്പിക്കുന്നു. വളരെ ചുരുക്കം കഥാപാത്രങ്ങളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ചെറിയ തീമിനെ അതിഗംഭീരമായി ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ