ദി കില്ലർ (The killer) 1989

മൂവിമിറർ റിലീസ് - 373

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ചൈനീസ്
സംവിധാനം ജോൺ വു
പരിഭാഷ അസ്‌ലം ajx
ജോണർ ആക്ഷൻ

7.9/10

1989 ൽ പുറത്തിറങ്ങിയ ചൈനീസ് ആക്ഷൻ മൂവിയാണ്
ദി കില്ലർ.

തന്നിൽ ഏൽപ്പിക്കുന്ന ജോലി കൃത്യതയോടെ തീർക്കുന്ന ഓ ജോങ് എന്ന കൊലയാളിയുടെ കഥയാണിത്.
ഒരിക്കൽ തന്റെ കൈയ്യബദ്ധം കാരണം  ബാറിലെ ജെന്നി എന്ന  പാട്ടുകാരിക്ക് കണ്ണിന് വെടിയേൽക്കുകയാണ്. ഒരു നിരപരാധിയെ പോലും വേദനിപ്പിക്കാത്ത ഓ ജോങ് തന്റെ പ്രായശ്ചിത്തം എന്നോണം അവളുടെ സംരക്ഷണം ഏറ്റെടുക്കുകയാണ്.
അങ്ങനെയിരിക്കെ തന്റെ കൂട്ടുകാരൻ
ഒരു കൊട്ടേഷനുമായി ഓ ജോങ്ങിനെ സമീപിക്കുകയാണ്. ജെന്നിയുടെ കണ്ണ് ഓപ്പറേഷൻ വേണ്ടിയുള്ള പണം കണ്ടെത്താൻ വേണ്ടി അവസാനമായി ഓ ജോങ് ആ ജോലി ഏറ്റെടുക്കുന്നു. എന്നാൽ കൊല്ലേണ്ടത് ഒരു വി. ഐ. പിയെ ആയതുകൊണ്ട് തന്നെ ഫുൾ പോലീസ് സംരക്ഷണത്തിലാണ്. അതിന് നേതൃത്വം നൽകുന്നത് അതിസമർദ്ദനായ പോലീസ് ഓഫീസറായ ലീയാണ്.
ഓ ജോങ്ങിന് ഒത്ത എതിരാളി. പിന്നീട് അങ്ങോട്ട്‌ എന്ത് സംഭവിക്കുമെന്ന് കണ്ടറിഞേ തീരൂ.
ഹോങ്കോങ് ഫിലിം ഇൻഡസ്ട്രിയിൽ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ‘ ദി കില്ലർ ‘ കാഴ്ചക്കാരെ ഒട്ടും ബോറടിപ്പിക്കില്ലെന്ന കാര്യത്തിൽ ഉറപ്പ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ