ദി കിഡ് (The Kid) 1921

മൂവിമിറർ റിലീസ് - 72

പോസ്റ്റർ : അതുൽ പി.വി
ഭാഷ സൈലന്റ് മൂവി
സംവിധാനം ചാർളി ചാപ്ലിൻ
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ സൈലന്റ്/കോമഡി ഡ്രാമ

8.3/10

മുഴു പട്ടിണിയുടെ നടുവിലെക്കാണവൻ ജനിച്ചു വീണത്. അമ്മയെ സഹായിക്കാൻ 7 വയസ്സ് മുതൽ ജോലിക്ക് പോകാൻ തുടങ്ങി. അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ചിലർ അവന് ചില നാടകങ്ങളിൽ ചെറിയ വേഷങ്ങൾ നൽകി. 19 ആം വയസ്സിൽ പ്രസിദ്ധമായ fred karno നാടക കമ്പനിയുമായുള്ള കരാർ അവന്റെ തലവര മാറ്റിയെഴുതി.നാടക കമ്പനിക്ക് വേണ്ടി അവൻ സ്വയം സൃഷ്ട്ടിച്ച the tramp എന്ന ക്യാരക്റ്റർ ലോക പ്രസിദ്ധമായി. 1921 ജനുവരി 21 ന് അവൻ കഥയെഴുതി സംവിധാനവും നിർമാണവും നിർവഹിച്ച ആദ്യ മുഴുനീള ചിത്രം തിരശീലയിലെത്തി, അതേ… വലിയ പാന്റും ചെറിയ കോട്ടും തൊപ്പിയും നീളൻ ഷൂവും കയ്യിലൊരു വടിയുമായി The kid എന്ന ചിത്രത്തിലൂടെ സർ ചാർളി ചാപ്ലിൻ എന്ന കുറിയ മനുഷ്യൻ ജനഹൃദയങ്ങളിലേക്ക് നടന്ന് കയറിയിട്ട് 100 വർഷങ്ങൾ പിന്നിടുകയാണ്. ആധുനിക യുഗത്തിലെ ശബ്ദഘോഷ ചിത്രങ്ങളേക്കാൾ പതിന്മടങ് കഥാപരമായും കലാപരമായും വ്യാഖ്യാനങ്ങൾ നൽകിയ ചാപ്ലിൻ സിനിമകൾ ഓരോ സിനിമപ്രേമിയുടെയും നെഞ്ചിൽ കോറിയിട്ട ഓർമചിത്രങ്ങളാണ്. ദി കിഡ്ഡും ഇതിൽ നിന്നും ഒട്ടും വിത്യസ്തമല്ല. അവിവാഹിതയായ സ്ത്രീക്ക് ജനിച്ച കുട്ടിയെ അവിചാരിതമായി കിട്ടുന്ന ചാപ്ലിൻ അവനെ സ്വന്തം മകനെ പോലെ വളർത്തുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ചില അനിഷ്ട സംഭവങ്ങൾ അവരുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ആരംഭത്തിൽ ചാപ്ലിൻ പറയുന്നത് പോലെ ഒത്തിരി ചിരിപ്പിക്കാൻ, ചിലപ്പോൾ കരയിപ്പിക്കാനും ഒരു കൊച്ചു ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ