ഭാഷ | ഡാനിഷ് |
സംവിധാനം | Kasper Barfoed |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ആക്ഷൻ/ത്രില്ലെർ |
2008ൽ പുറത്തിറങ്ങിയ ഒരു ഡാനിഷ് ത്രില്ലർ ചലച്ചിത്രമാണ് ” ദി കാൻഡിഡേറ്റ്. നല്ലൊരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിനൊടുവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച തന്റെ അച്ഛന്റെ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷ ലഭിക്കുന്ന ഒരു അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്. പക്ഷെ തന്റെ അച്ഛൻ ഭരണവ്യവസ്ഥകൾക്ക് എതിരെ പ്രവർത്തിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്ന് അയാൾക്ക് ആ ജോലി നിഷേധിക്കപ്പെടുന്നു. ഈ വിഷമത്തിൽ അയാൾ ബാറിൽ പോയി ബോധം മറയുന്നവരെ കുടിക്കുന്നു. പിറ്റേദിവസം ഉറക്കമുണരുന്നത് ഒരുപാട് ഊരാക്കുടുക്കുകൾക്ക് നടുവിലും. പിന്നീട് നടക്കുന്ന അപരിചിതമായ സംഭവങ്ങൾക്ക് തന്റെ അച്ഛന്റെ മരണവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന നായകൻ അതിനെപ്പറ്റി അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുന്നു. Q ഡിപ്പാർട്ട്‌മെന്റ് സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നിക്കോളാസ് ലി കാസ് നായകനായ ഈ ചിത്രം, ത്രില്ലർ പ്രേമികൾക്ക് നല്ലൊരു അനുഭവം തന്നെയായിരിക്കും.