ദി കാശ്മീർ ഫയൽസ് (The Kashmir Files) 2022

മൂവിമിറർ റിലീസ് - 277

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഹിന്ദി
സംവിധാനം വിവേക് അഗ്നിഹോത്രി
പരിഭാഷ പ്രജിത്ത് പരമേശ്വരൻ
ജോണർ ഡ്രാമ

8.6/10

ഒരു പ്രൊപ്പോഗണ്ട സിനിമയാണെന്ന പേരിലും, അതല്ല സത്യത്തിന്റെ നേർസാക്ഷ്യമാണെന്ന പേരിലും അടുത്തിടെ ഏറെ വിവാദം നേരിട്ട ഹിന്ദി ചലച്ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത “ദി കാശ്മീർ ഫയൽസ്”. 1990കളിൽ പാകിസ്ഥാൻ അനുകൂല കശ്മീരികളാൽ വംശഹത്യ ചെയ്യപ്പെടുകയും പാലായനം ചെയ്യപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്ന പണ്ഡിറ്റ് വിഭാഗത്തിലെ ജനങ്ങളുടെ ദുരിതകഥയാണ് ചിത്രം ചർച്ച ചെയ്യപ്പെടുന്നത്. ഒരു സിനിമയെന്ന നിലയിൽ മികച്ചൊരു വർക്ക് തന്നെയാണ് ഈ ചിത്രം. പ്രധാന കഥാപാത്രങ്ങളുടെ അഭിനയവും പശ്ചാത്തല സംഗീതവുമൊക്കെ കാഴ്ച്ചക്കാരനിൽ സിനിമ കണ്ടുതീർന്ന ശേഷവും മനസ്സിൽ പണ്ഡിറ്റുകളുടെ അനുഭവം ഒരു നോവായി അവശേഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യഥാർത്ഥ ചരിത്രത്തെപ്പറ്റി പല അഭ്യൂഹങ്ങൾ നിലവിലുണ്ടെങ്കിലും , കാശ്മീർ മുസ്ലിംസിനെ പൂർണ്ണമായും തീവ്രവാദികളെന്നോണം ആവിഷ്കരിക്കുന്ന അജണ്ട നടപ്പാക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇതെന്നുള്ള അഭിപ്രായങ്ങൾ ഇങ്ങു കേരളത്തിലും ഉയർന്നു വന്നിരുന്നു. യഥാർത്ഥ ചരിത്രം എന്തു തന്നെയാണെങ്കിലും സിനിമയെ സിനിമയായി കാണുന്നവർക്ക് തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ചിത്രം തന്നെയാണ് “കശ്മീർ ഫയൽസ്”.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ