ദി കലണ്ടർ കില്ലർ ( The Calendar Killer ) 2024

മൂവിമിറർ റിലീസ് - 543

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ജർമ്മൻ
സംവിധാനം Adolfo J. Kolmerer
പരിഭാഷ അനൂപ് പി സി
ജോണർ ക്രൈം/ത്രില്ലർ

5.5/10

കലണ്ടർ കില്ലർ എന്ന സീരിയൽ കില്ലർ നഗരത്തിൽ ഭീതി പരത്തുന്ന സമയത്ത്, ഒരു സുരക്ഷാ ഹെൽപ്‌ലൈനിൽ ജോലി ചെയ്യുന്ന ജൂൾസ്, അന്നത്തെ രാത്രി താനൊരിക്കലും വിചാരിക്കാത്തത്ര ഭീതിയിലേക്ക് മാറിമറിയുമെന്ന് ഒരിക്കലും കരുതിയില്ല. ക്ലാര എന്ന സ്ത്രീയുടെ എമർജൻസി ഫോൺ അറ്റൻഡ് ചെയ്ത ജൂൾസിനോട് കലണ്ടർ കില്ലർ ക്ലാരയെയോ അല്ലെങ്കിൽ അവരുടെ ഭർത്താവിനെയോ ഇന്ന് രാത്രി കൊല്ലുമെന്നുള്ള വിവരം ക്ലാര കൈമാറുന്നു. തന്നെയാർക്കും രക്ഷിക്കാനാകില്ലെന്നും താനെവിടെയാണുള്ളതെന്ന് വെളിപ്പെടുത്താനാകില്ലെന്നും അവർ ജൂൾസിനോട് പറയുന്നു. നിജസ്ഥിതിതകൾ മനസ്സിലാക്കാൻ ജൂൾസ് തന്റെ ഡാഡിയെ ക്ലാരയെ അന്വേഷിക്കാൻ അയക്കുന്നു. ക്ലാര എവിടെയാണ് അവർ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ. ഉദ്വേഗജനകമായ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തന്നെയാണ് കലണ്ടർ കില്ലറെന്ന ഇക്കൊല്ലം പുറത്തിറങ്ങിയ ജർമ്മൻ മൂവി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ