ദി ഔട്ട്ഫിറ്റ് (The Outfit) 2022

മൂവിമിറർ റിലീസ് - 400

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Graham Moore
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ക്രൈം/മിസ്റ്ററി

7.2/10

The imitation game എന്ന ചിത്രത്തിലൂടെ ബെസ്റ്റ് അഡാപ്റ്റഡ് സ്ക്രീൻപ്ലേക്ക് ഓസ്കാർ അവാർഡ് നേടിയ Graham Moore ന്റെ പ്രഥമ സംവിധാനസംരംഭമാണ് ‘ദി ഔട്ട്ഫിറ്റ്.  അക്കാദമി അവാർഡ് ജേതാവായ Mark Rylance ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച ക്രൈം ഡ്രാമകളിൽ ഒന്നായിട്ടാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്.

1956-ലെ ചിക്കാഗോ പട്ടണത്തിലുള്ള ലിയോനാർഡ് ബർലിംഗ് എന്ന ടൈലറുടെ ഷോപ്പാണ് ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ ഷോപ്പ് കേന്ദ്രീകരിച്ച് ഐറിഷ് മാഫിയ സംഘത്തിന്റെ പല രഹസ്യ ഇടപാടുകളും നടക്കുന്നുണ്ട്. എല്ലാവരും തന്റെ വിലയേറിയ ഇടപാടുകാർ ആയതുകൊണ്ട് ബർലിംഗ് എല്ലാറ്റിനും മനഃപൂർവം കണ്ണടക്കുന്നു.

ഒരു രാത്രിയിൽ ഗ്യാങ് വാറിനിടയിൽ വെടിയേറ്റ് രണ്ടു പേർ ആ ഷോപ്പിലേക്ക് ഇടിച്ചു കയറുന്നു.  എഫ്.ബി.ഐ, ക്രിമിനൽ ഗ്യാങ്ങുകൾ, ആ ടൈലർ ഷോപ്പ്..എല്ലാം സങ്കീർണ്ണമായിതന്നെ പരസ്പരം ബന്ധപ്പെട്ട് കിടക്കുമ്പോൾ തങ്ങൾക്കിടയിൽ ഒരു ഒറ്റുകാരൻ ഉണ്ടെന്ന് എല്ലാവരും തിരിച്ചറിയുന്നു. എല്ലാവരും പരസ്പരം സംശയിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

പടത്തിന്റെ പ്രധാന കഥാപാത്രമായ ടൈലറുടെ നരേഷനിലൂടെയാണ് കഥ പറയുന്നത്. പരിമിതമായ താരങ്ങളും, ഷോപ്പിന്റെ ഉൾഭാഗവും മാത്രമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. എന്നാലും ഒരിടത്തും ബോർ അടിപ്പിക്കാതെ അവസാനം വരെ ആകാംഷ നിറച്ച് കഥപറയുന്നതിൽ സംവിധായകൻ  പൂർണമായും വിജയിച്ചിട്ടുണ്ട്.  പരിമിതമായൊരു സ്ഥലത്ത് വിരലിലെണ്ണാവുന്ന താരങ്ങളെ വെച്ച് പിരിമുറക്കത്തോടെ, ഇടക്കിടെ ഉദ്വേഗജനകമായ സർപ്രൈസുകൾ  ഒരുക്കികൊണ്ട് എങ്ങിനെ ഒരു തിരക്കഥ ഔർക്കം എന്നതിന്റെ മികച്ചൊരു മാതൃകയാണ് ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ