ദി എലിഫന്റ് വിസ്പറസ് (The Elephant Whisperers) 2022

മൂവിമിറർ റിലീസ് - 359

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ തമിഴ്
സംവിധാനം Kartiki Gonsalves
പരിഭാഷ അനന്തു എ.ആർ & മനോജ്‌ കുന്നത്ത്
ജോണർ ഡോക്യൂമെന്ററി/ഷോർട്ട് ഫിലിം

7.3/10

2022ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങി, ഇക്കൊല്ലം ഓസ്കർ വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യുമെന്ററി ഫിലിമാണ് “ദി എലിഫന്റ് വിസ്പറർ”.

കാട്ടിൽ നിന്ന് വഴിതെറ്റി വന്ന രണ്ട് കുട്ടിയാനകളെ വിജയകരമായി അതിജീവനത്തിന്റെ പാതയിലേക്ക് വഴിതെളിച്ച ബൊമ്മൻ, ബെല്ലി ദമ്പതികളുടെ ജീവിതാനുഭവങ്ങളാണ് ഈ ഷോട്ട് ഡോക്യുമെന്ററി പറഞ്ഞു പോകുന്നത്. മനുഷ്യനും, കാടും, മൃഗങ്ങളുമൊക്കെ ഒരുപോലെ കേന്ദ്ര കഥാപാത്രങ്ങളായി മാറുന്ന ഈ സൃഷ്ടി ഒരു കവിതപോലെ മനോഹരമാണ്. കാടും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് അമ്മുക്കുട്ടി, രഘു എന്നീ ആനകളിലൂടെ ചിത്രം വരച്ചു കാട്ടുന്നത്.

ഏറ്റവും മികച്ച ഡോക്യുമെന്ററി ഫിലിമിനുള്ള അക്കാദമി പുരസ്കാരത്തിന് അർഹമായ ഈ കൊച്ചു ചിത്രം, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സൃഷ്ടി കൂടിയാണ്. മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിന്റെ സുന്ദരമായ ദൃശ്യങ്ങളും, വശ്യമായ സംഗീതവും കൊണ്ട് അതിമനോഹരമായ 40 മിനിട്ടുകളിലേക്ക് മൂവി മിറർ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ