ഭാഷ | ഇംഗ്ലീഷ്, സ്പാനിഷ് |
സംവിധാനം | Alejandro Hidalgo |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, മനോജ് കുന്നത്ത് |
ജോണർ | ഡ്രാമ/ഹൊറർ |
എക്സോർസിസം സിനിമകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്, അക്കൂട്ടത്തിലേക്ക് 2022ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി എക്സോർസിസം ഓഫ് ഗോഡ്. ഒരു ബാധ ഒഴിപ്പിക്കാനായി പോകുന്ന ഫാദർ പീറ്ററിന് ആ കൃത്യം ഒറ്റക്ക് ചെയ്യാൻ നിർബന്ധിതനാകേണ്ടി വരുന്നു. പരിചയ സമ്പത്തില്ലായ്മ മൂലം പിശാചിന്റെ വലയം അയാളെ കൈവശപ്പെടുത്തുന്നു, തുടർന്ന് അയാൾക്ക് ഈശ്വരവിരുദ്ധമായ ഒരു വലിയ പാപം ചെയ്യേണ്ടി വരുന്നു. എന്നാൽ 18 വർഷങ്ങൾക്ക് ശേഷം ഫാദർ പീറ്ററിന് മുന്നിൽ ആ പഴയ വെല്ലുവിളി വീണ്ടും വരുന്നു. കൂടാതെ തന്റെ പഴയ തെറ്റിന്റെ അനന്തരഫലങ്ങളും അയാളെ വേട്ടയാടുന്നു.
ദുഷ്ടശക്തിയായ ബാൽബൻ എന്ന പിശാചിനെ ഫാദർ പീറ്റർ എങ്ങനെ നേരിടുമെന്നും, അതിൽ അയാൾ വിജയിക്കുമോ എന്നതുമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഹൊറർ എലമെന്റ്‌സ് വളരെ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാം. മറ്റ് എക്സോർസിസം ചിത്രങ്ങളെ അപേക്ഷിച്ച് ഇതിൽ റിവേഴ്സ് എക്സോർസിസം പരീക്ഷിക്കുന്നതും ഒരു വേറിട്ട അനുഭവമാണ്.