ദി ഇൻവെൻഷൻ ഓഫ് ലയിങ് (The Invention Of Lying) 2009

മൂവിമിറർ റിലീസ് - 227

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ricky Gervais
പരിഭാഷ സിജു മോടിയിൽ
ജോണർ കോമഡി/ഫാന്റസി

6.4/10

എല്ലാവരും സത്യം മാത്രം പറയുന്ന ഒരു നാട്. നുണ പറയുന്നവരെപ്പറ്റി കേട്ടിട്ടില്ല എന്നു മാത്രമല്ല, നുണയെന്ന വാക്കുപോലും അവിടുത്തുകാർ കേട്ടിട്ടേയില്ല. ആ നാടിന്റെ രസകരമായ കഥയാണ് 2009ൽ പുറത്തിറങ്ങിയ ഇൻവെൻഷൻ ഓഫ് ലയിങ്. ജീവിതത്തിൽ യാതൊരു ആസ്വാദനവുമില്ലാത്ത വ്യക്തിയാണ് നമ്മുടെ കഥാനായകൻ ജോലിയും പോയി ജീവിതം പടുകുഴിയിലേക്ക് പോകുന്ന സമയത്താണ് അറിയാതെ നാവിൽ നിന്നും ഒരു നുണ പുറത്തു വരുന്നത്. ആ സംഭവം അയാളെയും ആ നാടിനെ തന്നെയും മാറ്റിമറിക്കുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ അന്തഃസത്ത. ചെറിയൊരു ബഡ്ജറ്റിൽ ചിത്രീകരിച്ച് വൻ നേട്ടം കൊയ്ത ഈ ചിത്രം ഒരുപാട് നിരൂപക പ്രശംസയും നേടിയിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ