ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Johannes Roberts |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ഹൊറർ/മിസ്റ്ററി |
ദക്ഷിണ ഇന്ത്യയിലെ ഒരു ചെറിയ ഒറ്റപ്പെട്ട ഗ്രാമം. അതിന് ചുറ്റും മൂടി കിടക്കുന്ന കൊടും കാട്. കാടിന്റെ ഉള്ളിലായി ഒരു ഉപേക്ഷിക്കപ്പെട്ട അമ്പലം . ആ അമ്പലത്തെ പറ്റി ആ നാട്ടിൽ ഒരു വിശ്വാസമുണ്ട്. ആ അമ്പലം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു നേർത്ത രേഖയാണ്. ഇവിടെ വന്നാൽ മരിച്ചവരുമായി നമുക്ക് സംസാരിക്കാൻ സാധിക്കുമെന്നാണ്.
പക്ഷെ ഒരു നിബന്ധന മാത്രം. സംസാരിക്കുമ്പോൾ യാതൊരു കാരണവശാലും വാതിലുകൾ തുറക്കാൻ പാടില്ല. എന്നാൽ മരിച്ച പോയ തന്റെ മകനോട് അവസാനമായി ഒരു യാത്ര മൊഴി പറയാനായി ഒരു അമ്മ വരുന്നു, പക്ഷെ സംസാരത്തിനിടയിൽ വികാരദീതയായ ആ അമ്മ തന്റെ മകനെ കാണാൻ വേണ്ടി ആ വാതിലുകൾ തുറക്കുന്നു.പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ‘ദി ആദർ സൈഡ് ഓഫ് ദി ഡോർ’ എന്ന സിനിമ പറയുന്നത്.
2016 ൽ ജോഹൻസ് റോബർട്ട്സിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ അമേരിക്കൻ- ബ്രിട്ടീഷ് ചിത്രം പൂർണമായും ഇന്ത്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സൂപ്പർ നാച്ചുറൽ ഹൊറർ സിനിമകളിലെ സ്ഥിരം ചേരുവകൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിൽ കൂടിയും ഹിന്ദു ആചാരങ്ങളെ അടിസ്ഥാനമാക്കിയുള്ള വേറിട്ട അവതരണ ശൈലി ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ബാക്കി കണ്ട് വിലയിരുത്തി അഭിപ്രായം പറയുക.