ത്രീ ഓഫ് അസ് ( Three Of Us ) 2023

മൂവിമിറർ റിലീസ് - 427

പോസ്റ്റർ : അതുൽ പി വി
ഭാഷ ഹിന്ദി
സംവിധാനം Avinash Arun
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ഡ്രാമ

7.6/10

അവിനാശ് അരുൺ സംവിധാനം ചെയ്ത്, ഷിഫാലി ഷാ, സ്വാനന്ദ് കിർകിരെ, ജയദീപ് അഹ്‌ലാവത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹിന്ദി ഇമോഷണൽ ഡ്രാമ ചിത്രമാണ് ‘ത്രീ ഓഫ് അസ്’. 2022-ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഹിന്ദി ചിത്രങ്ങളിൽ ഒന്നാണ് ഇത്. മൂന്നു വ്യക്തികളുടെ മനസിലൂടെ ഉള്ളൊരു യാത്ര എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.

ശൈലജ ഭർത്താവിനൊപ്പം മുംബൈയിലാണ് താമസം. കോടതി ജീവനക്കാരിയായ അവർ ആ മഹാ നഗരത്തിന്റെ തിരക്കിൽ ശ്വാസം മുട്ടിയാണ് ജീവിക്കുന്നത്. അതിനിടെ ഡിമെൻഷ്യ ബാധിച്ചു തുടങ്ങുന്ന അവർ പൂർണമായും തന്റെ ഓർമ്മകൾ നഷ്ടപ്പെടുന്നതിനു മുമ്പേ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങൾ ചിലവഴിച്ച കുട്ടിക്കാലത്തെ തന്റെ നാടായ കൊങ്കണിലേക്ക് പോകാനും തന്റെ പ്രിയ കൂട്ടുകാരെയും ഒപ്പം തന്റെ പ്രിയപ്പെട്ട പ്രദീപിനെയും ഒരുവട്ടം കാണാനും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാനും ആഗ്രഹിക്കുന്നു. ഒരു രാത്രിയിൽ സന്തോഷങ്ങളെല്ലാം വഴിയിൽ ഉപേക്ഷിച്ച്‌ കുടുംബത്തോടൊപ്പം ആ നാടുവിട്ടു പോരേണ്ടിവന്ന അവൾക്ക് അവരെയെല്ലാം കണ്ടെത്താനാവുമോ എന്നതാണ് ചിത്രം പറയുന്നത്.

മനോഹരമായി ഒരുക്കിയ നല്ലൊരു ഫീൽഗുഡ് ചിത്രമാണ് ഇത്. നമുക്കും ഉണ്ടാവാം മറവിയിൽ നമ്മൾ ഉപേക്ഷിക്കേണ്ടി വന്ന പ്രിയപ്പെട്ടവർ. ഒരിക്കലെങ്കിലും ആ സൗഹൃദത്തിന്റെ മടിത്തട്ടിൽ വീണ്ടും എത്താൻ ആരാണ് കൊതിക്കാത്തത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ