ഭാഷ | ഹിന്ദി |
സംവിധാനം | Raaj Shaandilyaa |
പരിഭാഷ | പ്രജിത്ത് പരമേശ്വരൻ |
ജോണർ | റൊമാൻസ്/കോമഡി |
ചെറുപ്പം മുതലേ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കാൻ കഴിവുള്ളവനായിരുന്നു കരംവീർ സിങ്. ഒരിക്കൽ അവൻ ഒരു കോൾ സെന്ററിലേക്ക് ഇന്റർവ്യൂവിനായി പോകുന്നു. ശബ്ദത്തിലെ വൈദഗ്ധ്യം കൊണ്ട് അവനാ ജോലി ലഭിക്കുകയും ചെയ്യുന്നു. പൂജയെന്ന പേരിൽ സ്ത്രീകൾ മാത്രമുള്ള കോൾ സെന്ററിൽ ജോലി തുടങ്ങുന്ന നായകൻ ഒരു പ്രണയത്തിലും അകപ്പെടുന്നു. തന്റെ ശബ്ദത്തിലെ മാധുര്യം കൊണ്ട് അനേകം ചെറുപ്പക്കാരുടെ സ്വപ്നസുന്ദരിയായി മാറുകയായിരുന്നു കരംവീർ. അവിടെ നിന്ന് അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ ഊരാകുടുക്കുകളാണ് ആയുഷ്മാൻ ഖുറാനയെ കേന്ദ്രകഥാപാത്രമാക്കി 2019ൽ പുറത്തിറങ്ങിയ ഡ്രീം ഗേൾ എന്ന സൂപ്പർഹിറ്റ് ചിത്രം പറഞ്ഞു പോകുന്നത്. കോമഡിക്ക് വളരെയധികം പ്രധാന്യമുള്ള ഈ ചിത്രം വളരെ ചെറിയ ബഡ്ജറ്റിൽ പൂർത്തിയാക്കി കോടികൾ കൊയ്ത് 2019ലെ ഹിറ്റുകളിൽ ഒന്നായി മാറുകയായിരുന്നു.