ഭാഷ | മാൻഡറിൻ / കാന്റോനീസ് |
സംവിധാനം | Johnnie To |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ആക്ഷൻ/ക്രൈം |
ആക്ഷൻ-ത്രില്ലർ സിനിമാപ്രേമികളെ സംബന്ധിച്ച് ബിരിയാണിയോടൊപ്പം, അവസാനം ഒരു പായസം കൂടി കിട്ടുന്ന സിനിമാ അനുഭവം
ക്യാപ്റ്റൻ സാങ് ലീ യുടെ നേതൃത്വത്തിൽ നഗരത്തിലെ മയക്കുമരുന്നുഡീലർമാരെ ഏതുവിധേനയും തുടച്ചു നീക്കാനുള്ള ഓപ്പറേഷനിലായിരുന്നു പോലീസ്. അപ്പോഴാണ് നഗരത്തിൽ ഒരു കാർ അപകടത്തെത്തുടർന്നു അബോധാവസ്ഥയിൽ ആയ മയക്കുമരുന്ന് ഡീലർ ടിമ്മി പോലീസ് കസ്റ്റഡിയിൽ ആവുന്നത്. ഇത്രയും നാൾ താൻ ചെയ്ത കുറ്റങ്ങൾക്ക് മരണശിക്ഷയിൽ കുറഞ്ഞതൊന്നും തനിക്ക് ലഭിക്കില്ല എന്നറിഞ്ഞ ചോയി ശിക്ഷ ഇളവ് ലഭിക്കാനായി ക്യാപ്റ്റൻ സാങ് ലീ യോടൊപ്പം ചേർന്ന് നഗരത്തിലെ മയക്കുമരുന്ന് ഡീലർമാർ തുരത്തുവാനുള്ള ഓപ്പറേഷനിൽ പോലീസിനെ സഹായിക്കാൻ വേണ്ടി ഇറങ്ങുന്നു.
തുടർന്നുള്ള മയക്കുമരുന്ന് വേട്ടയും , മികച്ച ആക്ഷനും , വെടിവെയ്പ്പ് രംഗങ്ങളും അവസാനരംഗത്തെ അപ്രതീക്ഷിത ട്വിസ്റ്റും കൂടി ആവുമ്പോൾ സിനിമാപ്രേമികൾക്ക് മറക്കുവാൻ പറ്റാത്ത ഒരു സിനിമാ അനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.