ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Carroll Ballard |
പരിഭാഷ | അനൂപ് പി.സി |
ജോണർ | അഡ്വെഞ്ചർ/ഡ്രാമ/ഫാമിലി |
മനുഷ്യനും, പ്രകൃതിയും, മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധങ്ങൾ മികച്ച ഫ്രയിമുകളിലൂടെ കാണിച്ചുതന്ന മനോഹരമായൊരു ചലച്ചിത്രം. സാനിനും അവന്റെ ഡാഡിക്കും വനപാതയിൽ നിന്ന് ലഭിച്ചതാണ് ആ ചീറ്റക്കുഞ്ഞിനെ. അതിനെ വളർത്തി വലുതാക്കിയ സാനിന് ഒരിക്കൽ ആ ചീറ്റ ജനിച്ച സ്ഥലത്തേക്ക് അവനെ തിരിച്ചു കൊണ്ടുവിടേണ്ടി വരുകയാണ്. സൗത്ത് ആഫ്രിക്കയുടെ വനഭൂമിയിലൂടെ അവന്റെ ജന്മസ്ഥലത്തേക്ക് സാംനും, ഡ്യൂമയും കൂടി യാത്രയാവുകയാണ്.ആ യാത്രയിൽ സാൻ പല ജീവിത യാഥാർഥ്യങ്ങളും മനസിലാക്കുകയാണ്. മനോഹരമായ ദൃശ്യഭംഗിയോടു കൂടിയുള്ള ഒരു നല്ല സിനിമ.