| ഭാഷ | ജാപ്പനീസ് |
| സംവിധാനം | Banmei Takahashi |
| പരിഭാഷ | അനൂപ് പി സി |
| ഴോൺറെ | ഹൊറർ/മിസ്റ്ററി |
| Rating | IMDb |
അപാർട്മെന്റിന്റെ വാതിൽ അയാളുടെ കൈ വിരലുകൾ വച്ച് അബദ്ധത്തിൽ അടയ്ക്കുമ്പോൾ യസൂകോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇനി വരാൻ പോകുന്ന നാളുകൾ ഭീകരമാകുമെന്ന്. സ്പാം കോളുകളും ശല്യപ്പെടുത്തുന്ന ഡോർ -ടൂ- ഡോർ സെയിൽസുകാരും എല്ലാം ചേർന്ന് സൃഷ്ടിച്ച തലവേദന കാരണം ആണ് യസൂകോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നതാണ് സത്യം. എന്നാൽ വാതിൽ അടയ്ക്കുമ്പോൾ വാതിലിന്റെ ഇടയിലൂടെ ഫ്ലൈയർ ഇടാൻ ശ്രമിച്ച ആ സെയിൽസ്മാന്റെ കൈക്ക് പരുക്കേൽക്കുന്നു. അതോടെ ആയാൾക്ക് തോന്നിയ വെറുപ്പ് യസൂകോയുടെ ജീവിതം നരക തുല്യം ആക്കുകയാണ്. കാണുമ്പോൾ സംവിധായകൻ ഉദ്ദേശിച്ച ആംഗിൾ അത്ര റിലേറ്റ് ചെയ്യാൻ സാധിച്ചേക്കില്ലെങ്കിലും നല്ലൊരു ഹൊറർ മിസ്റ്ററി നിങ്ങൾക്ക് ആസ്വദിക്കാം.
കടപ്പാട് – രാകേഷ് മനോഹർ രാമസ്വാമി