ഭാഷ | കൊറിയൻ |
സംവിധാനം | Lee Kwon |
പരിഭാഷ | അനന്തു എ. ആർ,വിഷ്ണു സി. നായർ, യു.എ.ബക്കർ പട്ടാമ്പി,നെവിൻ ബാബു,കെവിൻ ബാബു,പ്രവീൺ കുറുപ്പ് |
ജോണർ | ക്രൈം/ഡ്രാമ |
Lee Kwon യുടെ സംവിധാനത്തിൽ 2018-ൽ ഇറങ്ങിയ ത്രില്ലർ ചിത്രമാണ് ഡോർ ലോക്ക്. ഒരു സ്റ്റുഡിയോ അപ്പാർട്മെന്റിൽ തനിച്ചു താമസിക്കുകയാണ് നമ്മുടെ നായിക. തന്റെ ഡോർ ലോക്ക് താനല്ലാതെ മറ്റാരോ തുറക്കാറുണ്ടെന്ന ചിന്ത, അവരുടെ സ്വകാര്യതയിലേക്ക് ആരോ അവരറിയാതെ വന്നു പോകുന്നതായി അവർക്ക് സംശയമുണ്ടാക്കുന്നു. അവരത് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ അവർ ആ പരാതി തള്ളിക്കളയുന്നു. എന്നാൽ, അവിചാരിതമായി അവിടെ നടക്കുന്നൊരു കൊലപാതകം കഥയുടെ ഗതി മാറ്റുന്നു. നായികയും കേസ് അന്വേഷണത്തിന് വന്ന പോലീസുകാരനും വന്നുപോകുന്നവരൊക്കെയും സംശയത്തിന്റെ നിഴലിൽ ആണെന്ന് ഓരോ സീൻ കഴിയുമ്പോഴും പ്രേക്ഷകന് തോന്നും. ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം ത്രില്ലർ പ്രേമികൾക്ക് ഒരു വിരുന്നാണ്. 2019-ലെ ബ്രസൽസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ഫാന്റസി ഫിലിംസിൽ മികച്ച ത്രില്ലർ ചിത്രത്തിനുള്ള പുരസ്‌കാരം ഡോർ ലോക്ക് കരസ്തമാക്കിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൂടെ കേരളത്തിലും മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ കൂടിയാണിത്. തീർച്ചയായും കണ്ടിരിക്കാവുന്നൊരു മികച്ച ത്രില്ലർ ആണ് ഡോർ ലോക്ക്.