ഡോണ്ട് കം ഹോം : സീസൺ 1 ( Don’t Come Home : Season 1 ) 2024

മൂവിമിറർ റിലീസ് - 506

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ തായ്
സംവിധാനം Woottidanai Intarakaset
പരിഭാഷ ജസീം ജാസി
ജോണർ മിനി സീരീസ്/ ഹൊറർ/മിസ്റ്ററി/ത്രില്ലർ

7.2/10

ഭർത്താവിൽ നിന്നുള്ള ഉപദ്രവം സഹിക്കവയ്യാതെയാണ് വാലീ അഞ്ച് വയസ്സുള്ള തൻ്റെ മകൾ മിന്നിനൊപ്പം മുപ്പത് വർഷങ്ങൾക്ക് ശേഷം ബാങ്കോക്കിൽ നിന്നും ഗ്രാമത്തിലുള്ള തൻ്റെ പഴയ വീട്ടിലേക്ക് എത്തുന്നത്. ഭർത്താവിൽ നിന്നുമുള്ള രക്ഷപ്പെടലും ഒപ്പം ഒരു പുതിയ ജീവിതം അവിടെ തുടങ്ങാനുമാണ് വാലീയുടെ പ്ലാൻ. എന്നാൽ മകൾ മിന്നിന് ആ വീട് ഒട്ടും ഇഷ്ടപ്പെടുന്നില്ല പേടിപ്പെടുത്തുന്ന പല കാഴ്ചകളും മിൻ ആ വീട്ടിൽ കാണുന്നു. എല്ലാത്തിലുമുപരി അവളെ ഭയപ്പെടുത്തിയത് രാത്രിയിൽ അവിടെ ഉണ്ടാവുന്ന കറൻ്റ് കട്ടാണ്. കൂടാതെ മൂന്ന് മണിയോട് അടുക്കുന്ന സമയം മറ്റൊരു അവിശ്വസനീയമായ കാര്യം കൂടി തുടർച്ചയായി ആ വീട്ടിൽ നടക്കുന്നുണ്ട്. ഒരു രാത്രി മിന്നിൻ്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഓടിയെത്തുന്ന വാലീ കാണുന്നത് മിന്നിൻ്റെ മുറിയിലെ കട്ടിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ എല്ലാം അന്തരീക്ഷത്തിൽ ഉയർന്ന് നിൽക്കുന്നതാണ് പേടിച്ച് പോയ മിൻ മുറിയിലുള്ള അലമാരയിൽ കയറി ഒളിക്കുന്നു, കാര്യങ്ങൾ എല്ലാം കെട്ടടങ്ങിയ ശേഷം മുറിയിൽ കയറി നോക്കുന്ന വാലീക്ക് അവിടെയെങ്ങും മിന്നിനെ കാണാൻ കഴിയുന്നില്ല. തുടർന്ന് വാലീ പോലീസിൽ വിവരമറിയിക്കുന്നു. മിന്നിൻ്റെ തിരോധാനം അന്വേഷിക്കാൻ വരുന്ന ഇൻസ്പക്ടർ ഫായുടെ അന്വേഷണത്തിലൂടെയാണ് സീരീസിൻ്റെ കഥ പുരോഗമിക്കുന്നത്.

ഹൊറർ മൂഡിൽ തുടങ്ങുന്ന ആദ്യ എപ്പിസോഡ്. ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി മൂഡിൽ പോകുന്ന രണ്ടും മൂന്നും എപ്പിസോഡുകൾ നാലാം എപ്പിസോഡ് മുതൽ മറ്റൊരു ജോണറിലാണ് സീരീസ് സഞ്ചരിക്കുന്നത്.
കാണുന്ന പ്രേഷകരെ പിടിച്ചിരുത്തുന്ന സീരീസിൻ്റെ ഓരോ എപ്പിസോഡുകൾ കഴിയുന്തോറും സീരീസ് ഞെട്ടിച്ച് കൊണ്ടിരിക്കും.

©️ മിഥുൻ സുരേന്ദ്രൻ

അഭിപ്രായങ്ങൾ പങ്കുവെക്കാൻ