ഡേലൈറ്റ് (Daylight) 2013

മൂവിമിറർ റിലീസ് - 59

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഡച്ച്
സംവിധാനം ഡൈഡെറിക് വാൻ റൂഇജെൻ
പരിഭാഷ യുഎ ബക്കർ പട്ടാമ്പി
ജോണർ സസ്പെൻസ് ത്രില്ലർ/ഡ്രാമ

7.0/10

പ്രശസ്ത ആസ്‌ത്രേലിയൻ എഴുത്തുകാരി മരിയൻ പൗവ യുടെ നോവലിനെ ആസ്പദമാക്കി ഡച്ച് സംവിധായകനായ ഡൈഡെറിക് വാൻ റൂഇജെൻ അണിയിച്ചൊരുക്കി 2013 ൽ പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലറാണ് ഈ ചിത്രം.

നഗരത്തിലെ ഒരു വൻ ലോ ഗ്രൂപ്പിലെ പ്രശസ്തയായ അഭിഭാഷകയാണ് ഐറിസ്. അടുത്തുനടന്ന വിവാഹമോചനവും, മകന്റെ അസുഖവും, ജോലിത്തിരക്കുമെല്ലാം മാനസികമായി തളർത്തിയ അവർ, മകനെ കുറച്ചുദിവസം അമ്മയോടൊപ്പം നിർത്താം എന്ന ഉദ്ദേശത്തോടെ അമ്മയെ കാണാനായി പോകുന്നു. എന്നാൽ മറ്റൊരു യാത്രക്കായി ഒരുങ്ങിക്കഴിഞ്ഞ ‘അമ്മ തിരിച്ചുവരുന്നത് വരെ ഐറിസിനോടും മകനോടും അവിടെ താമസിക്കാൻ പറഞ്ഞു പോകുന്നു.

എന്നാൽ, ഫിഷ് ടാങ്ക് ക്ലീൻ ചെയ്യാനായി അവിടെ വന്ന ഒരാളിൽ നിന്നും, തനിക്കൊരു സഹോദരൻ ഉണ്ട് എന്ന് മനസ്സിലാക്കുന്ന ഐറിസ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുന്നു. എന്നാൽ ജീവന് തന്നെ അപകടമായേക്കാവുന്ന രഹസ്യങ്ങളുടെ മൂടിയാണ് താൻ തുറക്കാൻ പോകുന്നത് എന്ന് സ്വപ്നത്തിൽപ്പോലും ഐറിസ് കരുതിയിരുന്നില്ല.

ചിത്രം ശരിക്കും ഇവിടെ തുടങ്ങുകയാണ്, എല്ലാ കുടുംബങ്ങളിലും ഉണ്ടാവും മറച്ചുവെക്കപെട്ട ഒരുപാടു രഹസ്യങ്ങൾ, ഒരുപക്ഷെ നല്ലതിന് വേണ്ടിയും മറച്ചുവെക്കപെട്ട നിറം മങ്ങിയ ഒരുപാടു രഹസ്യങ്ങൾ കാണുമായിരിക്കും. പ്രേക്ഷകനെ ത്രസിപ്പിക്കുന്ന സസ്പെന്സുകളും കണ്ടെത്തലുകളുമാണ് പിന്നീട് ചിത്രം മുഴുവൻ.

താൻ ആരാണെന്ന് കണ്ടെത്താനുള്ള ഐറിസിന്റെ ശ്രമങ്ങൾ തീർച്ചയായും പ്രേക്ഷകർക്കും ആസ്വാദ്യമാവും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ