ഡെലിവർ അസ് ഫ്രം ഈവിൾ (Deliver Us From Evil) 2020

മൂവിമിറർ റിലീസ് - 11

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Hong Won-chan
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ക്രൈം/ഡ്രാമ

6.7/10

മലയാളി കൊറിയൻ ആരാധകരുടെ ഇഷ്ടതാരമായ Hwang jung-min നായകവേഷത്തിലും, Lee jung-jea വില്ലൻ വേഷത്തിലും എത്തിയ സിനിമയാണ് ഡെലിവർ അസ് ഫ്രം ഈവിൾ. കൊറിയൻ ഗവണ്മെന്റിന്റെ രഹസ്യവിഭാഗത്തിലെ ഉദ്യോഗസ്ഥനായ നായകന്, ഗവണ്മെന്റിന്റെ സമ്മർദ്ദം മൂലം നാടുവിടേണ്ടി വരുകയും, കാമുകിയെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. കാമുകി ഗർഭിണിയായത് അറിയാതെ പോകുന്ന നായകൻ, ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നതാണ് കഥ. അഭിനയം കൊണ്ട് എന്നും മികച്ചുനിൽക്കുന്ന Hwang jung-min, ഈ ചിത്രത്തിലും അത് തുടരുന്നു. നായകനൊത്ത കിടിലൻ വില്ലനെയും നമുക്ക് സിനിമയിൽ കാണാവുന്നതാണ്. മികച്ച ആക്ഷൻ രംഗങ്ങളുള്ള ചിത്രത്തിന്, ന്യൂ വേൾഡിന് ശേഷം Hwang jung- min, Lee jung jea എന്നിവർ ഒന്നിച്ച സിനിമ എന്ന പ്രത്യേകതയും കൂടിയുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ