ഭാഷ | നോർവീജിയൻ |
സംവിധാനം | Tommy Wirkola |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, യു എ ബക്കർ പട്ടാമ്പി |
ജോണർ | ഹൊറർ/കോമഡി |
2009 ൽ ഇറങ്ങിയ നോർവീജിയൻ ഹൊറർ ചിത്രമാണ് ഡെഡ് സ്‌നോ. ഒരു കൂട്ടം മെഡിക്കൽ വിദ്യാർഥികൾ ഈസ്റ്റർ അവധി ആഘോഷിക്കാനായി ഒരു മഞ്ഞുമലയുടെ മുകളിലെ ക്യാബിനിലേക്ക് എത്തുന്നു. എന്നാൽ അവിടെ അവരെ കാത്തിരുന്നത്, രണ്ടാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട ഒരു കൂട്ടം നാസി പട്ടാളക്കാരുടെ സോമ്പികളാണ്. യുദ്ധക്കാലത്ത് അവർ സ്വരൂപിച്ച സ്വർണ്ണ നാണയങ്ങൾ അടങ്ങിയ ഒരു നിധിപ്പെട്ടി ഈ വിദ്യാർഥികളുടെ പക്കൽ എത്തി ചേരുന്നു. തുടർന്ന് അത് കൈക്കലാക്കുവാനായി രക്ത ദാഹിയായ നാസികൾ ഇവരെ പിന്തുർന്ന് വരുന്നതുമാണ് കഥാതന്തു.
നോർവീജിയൻ ഭാഷയിൽ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇംഗ്ലീഷ് പതിപ്പ്, NYAV post എന്ന അമേരിക്കൻ കമ്പനി പിന്നീട് ഇറക്കുകയും ചെയ്തിരുന്നു. 2014-ൽ ഇതിന് രണ്ടാം ഭാഗവും പിറന്നു. സ്ലാഷർ, ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ചിത്രം.