ഭാഷ | നോർവീജിയൻ |
സംവിധാനം | Tommy Wirkola |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ഹൊറർ/കോമഡി |
2009 ൽ ഇറങ്ങിയ നോർവീജിയൻ ഹൊറർ ചിത്രമായ ഡെഡ് സ്‌നോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2014ൽ ഇറങ്ങിയ ഡെഡ് സ്നോ2.നാസി സോമ്പികളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട മാർട്ടിന്, തന്റെ അറ്റു പോയ കയ്യിന് പകരം ഹെർസോഗ് എന്ന സോമ്പി തലവന്റെ കൈയാണ് ആശുപത്രിയിൽവച്ച്u അബദ്ധവശാൽ വെച്ചുപിടിപ്പിക്കപ്പെടുന്നത്. തുടർന്ന് സോമ്പി പവർ ലഭിക്കുകയും ആ പവർ ഉപയോഗിച്ച്, നാസി സേനയോട് പകരം വീട്ടാൻ കാത്തിരിക്കുന്ന റഷ്യൻ പട്ടാളക്കാരുടെ ഒരു സോമ്പി സൈന്യത്തെ രൂപീകരിച്ച് നാസി സോമ്പികളെ നേരിടാൻ പോകുന്നതുമാണ് രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം.
ആദ്യ ഭാഗത്തിലേക്കാൾ രക്ത രൂക്ഷിതമായ സീനുകളാൽ സമ്പന്നമാണ് ഈ സിനിമ. സോമ്പി, സ്ലാഷർ സിനിമളും, അതുപോലെ തമാശയും ഇഷ്ടപ്പെടുന്നവരെ ഈ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.