ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | joseph winter, vanessa winter |
പരിഭാഷ | പ്രജിത് പരമേശ്വരൻ, മനോജ് കുന്നത്ത്, പ്രവീൺ കുറുപ്പ് |
ജോണർ | ഹൊറർ/കോമഡി |
ഒരു ഇന്റർനെറ്റ് പേഴ്സണാലിറ്റിയാണ് ഷോൺ റൂഡി. Live streaming നിടെ പോലീസിനെ കേറി ചൊറിഞ്ഞതിന്റെ പേരിൽ ബാൻ കിട്ടുന്ന ഷോൺ, ബാനിനു ശേഷം തന്റെ നഷ്ടപ്പെട്ട് പോയ ഫോളോവേഴ്സിനെയും സ്പോൺസർമാരെയും തിരിച്ചു പിടിക്കാൻ വേണ്ടി പ്രേതമുണ്ടെന്ന് കരുതപ്പെടുന്ന ഒരു വീട്ടിൽ രാത്രി തങ്ങി ലൈവ് സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ആവേശം മൂത്ത് ഷോണിന്റെ ചില ചെയ്തികൾ മൂലം ശരിക്കുമുള്ള പ്രേതം അവന്റെ മുൻപിൽ വരികയാണ്, പക്ഷേ വന്നത് ഒറ്റയ്ക്കല്ലായിരുന്നു എന്ന് മാത്രം. ഒരു വീട് നിറച്ച് പ്രേതങ്ങളും കൂടെ ഷോണും ക്യാമറയും.
കുറച്ചു ചിരിക്കാനും കുറച്ചു പേടിക്കാനുമായി ഒരു ഫൺ റൈഡ് പോലെയാണ് ചിത്രം. സംവിധായകൻ തന്നെയാണ് പ്രധാന വേഷത്തിൽ വന്നിരിക്കുന്നതും.കാണുക നിരാശപെടേണ്ടി വരില്ല.