ഭാഷ | ജർമ്മൻ |
സംവിധാനം | Isabel Kleefeld & Julian Pörksen |
പരിഭാഷ | ജസീം ജാസി, അനന്തു എ ആർ & അനൂപ് പി സി |
ജോണർ | ക്രൈം/മിസ്റ്ററി/ഡ്രാമ |
കഥാന്ത്യത്തിൽ മാത്രം ചുരുളഴിയുന്ന രഹസ്യങ്ങളിലേക്ക്.. ഉദ്വേഗഭരിതവും ആകാംക്ഷജനകവുമായ നിമിഷങ്ങളിലൂടെ കാഴ്ച്ചക്കാരനെ പതിയെ നടത്തിക്കൊണ്ട് പോവുകയാണ് ‘ഡിയർ ചൈൽഡ്’ എന്ന ജർമ്മൻ മിനി സീരീസ്.
ഒരു രാത്രിയിൽ കാടിനുള്ളിലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്നും ഓടി രക്ഷപ്പെടുന്ന ഒരു സ്ത്രീയും പെൺകുട്ടിയും, ഓടി റോഡിലേക്ക് കേറുന്ന സമയത്ത് തന്നെ ഒരു കാറ് ആ സ്ത്രീയെ ഇടിച്ചിടുന്നു. തുടർന്ന് ഹോസ്പിറ്റലിൽ ആവുന്ന ആ സ്ത്രീക്കും പെൺകുട്ടിക്കും തങ്ങൾ ആരാണെന്നോ എവിടുന്ന് വരുന്നെന്നോ ഉള്ള പോലീസുകാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയുന്നില്ല!
അതെ സമയം തന്നെ, 13 വർഷങ്ങൾക്ക് മുന്നേ കാണാതായ ഒരു പെൺകുട്ടിയെ തേടി ഇപ്പഴും അന്വേഷണം നടത്തുന്ന ഒരു ഡിക്ടറ്റീവും, കാടിനുള്ളിൽ നിന്നും ഓടിവന്ന സ്ത്രീക്കും പെൺകുട്ടിക്കും താൻ അന്വേഷിക്കുന്ന കേസുമായി ബന്ധമുണ്ടെന്ന് അയാൾ സംശയിക്കുന്നു!
തുടർന്ന് ഈ മിസ്റ്ററികൾക്ക് പിന്നിലെ സത്യങ്ങൾ തേടലാണ് സീരീസിന്റെ സ്റ്റോറി.
Netflix വഴി പുറത്തിറങ്ങിയിരിക്കുന്ന ഈ മിനി സീരിസിന് ആറ് എപ്പിസോഡുകളാണ് ഉള്ളത്. സൈക്കോളജിക്കൽ, മിസ്റ്ററി, ക്രൈം, ഇൻവെസ്റ്റിഗേഷൻ.. തുടങ്ങിയ ജോണറുകൾ കൈകാര്യം ചെയ്യുന്ന സീരീസ് കൂടുതൽ ഊന്നൽ നൽകുന്നത് സൈക്കോളജിക്കൽ ജോണറിനാണ്.
സ്റ്റോറി, മേക്കിങ് ക്വാളിറ്റി, പെർഫോമൻസ് എല്ലാം മികച്ചു നിൽക്കുന്ന സീരീസ്.. സ്ലോ പേസിഡ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം ( Copied )