ഭാഷ | ഇൻഡോനേഷ്യൻ |
സംവിധാനം | Kimo Stamboel |
പരിഭാഷ | ബിനോജ് ജോസഫ് |
ജോണർ | ഹൊറർ/ത്രില്ലർ |
സുഖമില്ലാത്ത തന്റെ അമ്മയെ കഥാനായിക മില നാട്ടിലെ ഒരു സിദ്ധനെ കാണിക്കുന്നു. തന്റെ വീട്ടിലിരിക്കുന്ന ഒരു വള കാരണമാണ് അമ്മ വയ്യാതായതെന്നും. അമ്മ അതാരിൽ നിന്ന് എടുത്തുവോ അയാൾക്ക് അത് തിരികെ നൽകണമെന്നുള്ള സിദ്ധന്റെ നിർദ്ദേശത്തെ തുടർന്ന് മില തന്റെ അമ്മ ജനിച്ചു വളർന്ന നിഗൂഢതകൾ നിറഞ്ഞ ആ ഗ്രാമത്തിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര തിരിക്കുന്നു. ആ വള എങ്ങനെ തന്റെ അമ്മയ്ക്ക് ലഭിച്ചുവെന്നും, ആരാണ് ആ വളയുടെ ഉടമയെന്നും, എന്താണ് ആ വളയുടെ രഹസ്യമെന്നുമുള്ള മിലയുടെ അന്വേഷണമാണ് ഇക്കൊല്ലം പുറത്തിറങ്ങിയ ഈ ഇന്തോനേഷ്യൻ ഹൊറർ ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യൻ തിയറ്ററുകളിലും ഈ ചിത്രം റിലീസ് ചെയ്തിരുന്നു.