ഡബിൾ വേൾഡ് (Double world) 2019

മൂവിമിറർ റിലീസ് - 212

പോസ്റ്റർ : അതുൽ പി.വി
ഭാഷ മാൻഡറിൻ
സംവിധാനം Teddy Chan
പരിഭാഷ പ്രണവ് രാഘവൻ
ജോണർ ഫാന്റസി/അഡ്‌വെഞ്ചർ

6.6/10

2020-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ചൈനീസ് Fantasy, Adventure, Action ചിത്രമാണ് ഡബിൾ വേൾഡ്.
തെക്കൻ സാവോയും വടക്കൻ യാനും തമ്മിലുള്ള യുദ്ധം കാരണം ഇരു രാജ്യങ്ങളിലേയും ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. അങ്ങനെ ഇരു രാജ്യങ്ങളും ഒരു സമാധാന ഉടമ്പടിയിൽ എത്തുന്നു.
എന്നാൽ 10 വർഷത്തിന് ശേഷം വടക്കൻ യാനിലെ ചാരനും, തെക്കൻ സാവോയിലെ രാജ്യത്തിന്റെ ഗ്രാൻഡ് ടൂട്ടരുമായ ഗുവാൻ മുഖാന്തരം വടക്കൻ യാനിലെ രാജാവിനെ വധിക്കാൻ ശ്രമിക്കുന്നു. രാജാവിനെതിരായ വധശ്രമത്തിന് ശേഷം രാജ്യത്ത് ഒരു ജനറലിനെ ആവിശ്യമാണെന്നും, ഒരു ആയോധനകലാ മത്സരം സംഘടിപ്പിക്കണമെന്നും ഗുവാൻ നിർദ്ദേശിക്കുന്നു. ഈ മത്സരത്തിലെ വിജയി ആകും രാജ്യത്തെ ജനറൽ. അതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള 8 ഗോത്രങ്ങളിൽ നിന്നുമായി മൂന്ന് മത്സരാർത്ഥികളെ വീതം മത്സരത്തിലേക്ക് ക്ഷണിക്കുന്നു. പിന്നീട് നടക്കുന്ന കഥയാണ് ഈ ചൈനീസ് സിനിമയിൽ പറയുന്നത്.

മികച്ച ആക്ഷൻ രംഗങ്ങളും, നല്ല VFX വർക്കും, ഒരുപാട് നല്ല കഥാപാത്രങ്ങളേയും നമുക്ക് ഈ സിനിമയിൽ കാണുവാൻ സാധിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ