ഡഞ്ചൻസ് & ഡ്രാഗൺസ്: ഓണർ എമങ് തീവ്‌സ് (Dungeons & Dragons: Honour Among Thieves) 2023

മൂവിമിറർ റിലീസ് - 396

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം John Francis Daley & Jonathan Goldstein
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആക്ഷൻ/അഡ്വഞ്ചർ

7.3/10

ടേബിൾ ടോപ്പ് റോൾ പ്ലേ ഗെയിം ആയ D&D ആസ്പദമാക്കി 2023 ൽ പുറത്തിറങ്ങിയ ഫാൻ്റസി ത്രില്ലെർ സിനിമയാണ്. ഡഞ്ചൻസ് ആൻ്റ് ഡ്രാഗൺസ്‌: ഓണർ എമങ് തീവ്സ്. ചെറിയ മോഷണമൊക്കെ നടത്തി കഴിഞ്ഞു കൂടുകയാണ് എഡ്ജിനും മകൾ കിരയും സുഹൃത്ത്‌ ഹോൾഗയും. പിന്നീട് മാന്ത്രികനായ സൈമണും തട്ടിപ്പുവീരൻ ഫോർജും അവരോടൊപ്പം കൂടുന്നു. ഒരു ഹാർപ്പർ ആയതിൻ്റെ പേരിലാണ് തായിലെ റെഡ് വിസാഡ്സ് എഡ്ജിൻ്റെ ഭാര്യ സിയയെ കൊന്നത്. ഫോർജിൻ്റെ പ്രേരണയാൽ ഒരിക്കൽ അമൂല്യ വസ്തുക്കളുടെ ശേഖരമായ കോറിൻസ് കീപ് കൊള്ളയടിക്കാനായി സംഘം പദ്ധതിയിടുന്നു. അവിടെ നിന്ന് തൻ്റെ ഭാര്യയെ പുനർജീവിപ്പിക്കാനുള്ള ഒരു ഗുളിക, അത് നേടുക എന്നത് മാത്രമായിരുന്നു എഡ്ജിൻ്റെ ലക്ഷ്യം. റെഡ് വിസാർഡ്സിലെ സോഫിനയുടെ സഹായത്താൽ ഫോർജ് മറ്റുള്ളവരെ ചതിച്ച് നിധിയും ഗുളികയും പിന്നെ കിരയേയും കൈക്കലാക്കുന്നു. കൊള്ളയടിച്ച കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെട്ട എഡ്ജിനും ഹോൾഗയും ഒരു വർഷത്തിനു ശേഷം ജയിൽ ചാടി എത്തുമ്പോൾ അവരെ വധിക്കാനാണ് ഫോർജ് പദ്ധതിയിട്ടത്. ഫോർജിൻ്റെ കയ്യിൽ നിന്നും തൻ്റെ മകളെയും അളവറ്റ നിധിശേഖരത്തേയും വീണ്ടെടുക്കുന്നതിന്, നിരവധി തടസ്സങ്ങളുമായി തായൻ റെഡ് വിസാർഡ്സ് കാവൽ നിൽക്കുന്ന അവൻ്റെ കോട്ടയിലേക്ക് എഡ്ജിനും കൂട്ടർക്കും കടന്നു ചെല്ലാൻ കഴിയുമോ? മായക്കാഴ്ചകൾ സമ്മാനിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ